ചെന്നൈ: തമിഴ്‌നാട് ഈറോഡിലെ ബ്ലീച്ചിംഗ് പൗഡർ നിർമ്മാണ ഫാക്ടറിയിൽ വാതക ചോർച്ച. വിഷ വാതകം ശ്വസിച്ച ഫാക്ടറി ഉടമ മരിച്ചു. 13 പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശ്രീധർ കെമിക്കൽസ് എന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.
ചിറ്റോട് ദേശീപാതയോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഫാക്ടറി ഉടമ ദാമോദരനാണ് മരിച്ചത്. ആശുപത്രിയിൽ കഴിയുന്ന 13 പേർ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
വലിയ കണ്ടെയ്‌നറിൽ നിന്നും 900 ലിറ്ററോളം ദ്രവീകൃത വാതകം മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വിഷവാതകം ശ്വസിച്ച് ബോധരഹിതരായ തൊഴിലാളികളെ ഫയർഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
















Comments