ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയുമായ എം.എം മണി . ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചതിലെ രോഷമാണ് എം.എം മണിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്.
ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നാണ് എം.എം മണിയുടെ വാദം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ചു, അതുകൊണ്ട് ഇനിയുള്ള വികസനം അവര്‍തന്നെ ചെയ്യട്ടെയെന്നും എം. എം മണി വെല്ലുവിളിച്ചു. മൂന്നാറില്‍ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം മണി.
ഇടമലക്കുടിയില്‍ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങൾ പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് എം.എം മണി അവകാശപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ഇടമലക്കുടി ഇടമലക്കുടിയായത്. അതു ചെയ്തതും എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികള്‍ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നായിരുന്നു പ്രസംഗത്തിൽ എം.എം മണി പറഞ്ഞത്.
ഇടമലക്കുടിയിൽ വൈദ്യുതി എത്തിക്കാൻ കോടികള്‍ മുടക്കി. ഇടമലക്കുടിയില്‍ എൽഡിഎഫിന് ഇപ്പോഴും വലിയ പിന്തുണയുണ്ടെന്നും എന്നാലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടത്തണമെന്നുമാണ് എം.എം പറഞ്ഞുവെച്ചത്.
ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഒരു വോട്ടിന് ആണ് സിപിഎംലെ ശ്രീദേവി രാജമുത്തുവിനോട് ശിന്താമണി വിജയിച്ചത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവൻ മൂന്നാം സ്ഥാനത്താണ്.സിപിഎംന്റെ സിറ്റിങ്ങ് സീറ്റായിരുന്നു ഇടമലക്കുടിയിലേത്.
Comments