ലക്നൗ : അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ പേര് പ്രയാഗ്‌രാജിലെ റോഡിന് നൽകാൻ തീരുമാനം . പ്രയാഗ് രാജ് മുൻസിപ്പിൽ കോർപ്പറേഷനാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത് .റസുലാബാദിലേക്കുള്ള റോഡിനോ, സംഗമം അക്ഷയ് വതിലേക്കുള്ള റോഡിനോ ആകും ബിപിൻ റാവത്തിന്റെ പേര് നൽകുക .
കൗൺസിലർ മുകേഷ് തിവാരിയാണ് മുനിസിപ്പൽ കോർപ്പറേഷൻ ഹൗസിൽ പ്രയാഗ്‌രാജിലെ ഒരു റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന് നിർദ്ദേശിച്ചത് . അദ്ദേഹത്തിന്റെ പ്രതിമ നഗരത്തിലെ പ്രധാന ചത്വരത്തിൽ സ്ഥാപിക്കണമെന്നും കൗൺസിലർ മാർ പറഞ്ഞു . പ്രയാഗ്‌രാജ് മേയർ അഭിലാഷ ഗുപ്തയുടെ അധ്യക്ഷതയിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ പാർട്ടികളുടെയും കൗൺസിലർമാർ നിർദേശം അംഗീകരിക്കുകയും ഐകകണ്‌ഠ്യേന പാസാക്കുകയുമായിരുന്നു .
റോഡിന് ജനറൽ ബിപിൻ റാവത്തിന്റെ പേരിടുന്നതും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കുന്നതും യുവതലമുറയ്‌ക്ക് അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കുമെന്ന് ബിജെപി കൗൺസിലർ പവൻ ശ്രീവാസ്തവ പറഞ്ഞു. യുവതലമുറയ്‌ക്ക് ഇതിൽ നിന്ന് പ്രചോദനവും ലഭിക്കും. സഭയിൽ കൊണ്ടുവന്ന നിർദേശം ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോഡുകൾക്ക് പേരിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന സമിതിക്ക് ഈ നിർദ്ദേശം അയയ്‌ക്കുമെന്ന് പ്രയാഗ്‌രാജ് മേയർ അഭിലാഷ ഗുപ്ത പറഞ്ഞു. പ്രയാഗ്‌രാജിന് സിഡിഎസ് ബിപിൻ റാവത്തിനോടുള്ള ആദരവാണ് ഇതെന്നും അഭിലാഷ ഗുപ്ത പറഞ്ഞു.
















Comments