കൊച്ചി :മലബാർ ഹിന്ദു വംശ ഹത്യക്ക് നേതൃത്വം കൊടുത്ത വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടേതെന്ന പേരിൽ വീണ്ടും മറ്റൊരു ചിത്രം.
മാധ്യമ പ്രവർത്തകനായ മുബാറക്ക് റാവുത്തറാണ് ഇത്തവണ പുതിയ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഡെയിലി ന്യൂസ്-ലണ്ടൻ,1921 സെപ്റ്റംബർb29 ന് പ്രസിദ്ധീകരിച്ച വാരിയം കുന്നൻ എന്നവകാശപ്പെട്ട് കൊണ്ടാണ് പുതിയ ചിത്രം പുറത്തു വന്നിരിക്കുന്നത്.
ഇസ്ലാമിക പ്രവർത്തകൻ ആയ റമീസ് മുഹമ്മ്ദ് വാരിയം കുന്നന്റെതെന്ന പേരിൽ നേരത്തെ ഒരു ചിത്രവുമായി രംഗത്തെത്തിയിരുന്നു.വർഷങ്ങളുടെ പ്രയത്ന ഫലമായി ബ്രിട്ടീഷ് ആർക്കൈവ്സിൽ നിന്നും കണ്ടെത്തിയതെന്നായിരുന്നു അവകാശ വാദം.എന്നാലിത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി.ചിത്രം പ്രസിദ്ധീകരിച്ചുവെന്ന് പറയുന്ന ഫ്രഞ്ച് പത്രം ഏതെന്നോ അതിന്റെ തെളിവുകളോ നൽകാൻ റമീസിന് സാധിച്ചിരുന്നില്ല.അതെ സമയം റെമീസിന്റെ വാരിയം കുന്നൻ ചിത്രവും,വാരിയം കുന്നന്റെ പേരും വെച്ച് ‘ഊദ് അത്തറ്’കച്ചവടക്കാർ സാമാന്യം ഭേദപ്പെട്ട കച്ചവടം കോഴിക്കോട്,മലപ്പുറം ജില്ലകളിൽ നടത്തുന്നുണ്ട്.വാരിയം കുന്നൻ പുസ്തകത്തിലൂടെ റമീസും കോടികളുടെ വരുമാനമുണ്ടാക്കി.
എന്നാൽ റമീസ് അവതരിപ്പിച്ച വാരിയം കുന്നനല്ല ,ഇതാണ് യഥാർത്ഥ വാരിയന്‍ കുന്നൻ എന്നാണ് മുബാറക്ക് റാവുത്തർ പറയുന്നത്.
“വാരിയന്‍ കുന്നന്‍റെ ചിത്രം ആണെന്ന് ഉറപ്പിക്കാൻ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വെച്ച് വാരിയന്‍ കുന്നന്‍റെ യഥാർത്ഥ ചിത്രം ഇതാകാനാണ് 100% സാധ്യത.ഇന്ന് ജീവിച്ചിരിക്കുന്ന വാരിയന്‍ കുന്നത്ത് ഹാജറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തിനേക്കാള്‍ സാമ്യത ഇതിനാണ്” റാവുത്തർ പോസ്റ്റിൽ വ്യക്തമാക്കുന്നു.
അതെ സമയം റമീസ് അവതരിപ്പിച്ച വാരിയം കുന്നന്റെ ആധികാരികത സ്ഥാപിക്കാൻ,ശക്തമായി ശ്രമിക്കുന്നതിനിടയിൽ,മറ്റൊരു വാരിയം കുന്നൻ കൂടി പുറത്ത് വന്നത് ഇസ്ലാമിസ്റ്റുകൾക്കിടയിൽ ആശയകുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.റമീസ് അനുകൂലികളും,റാവുത്തർ അനുകൂലികളും ചേരി തിരിഞ്ഞുള്ള വാഗ്വാദവും ആരംഭിച്ചിട്ടുണ്ട്.
മുബാറക് റാവുത്തരുടെ ഫേസ് ബുക്ക് പോസ്റ്റ്.
https://www.facebook.com/ravutharmubarak/posts/380568447088953
Comments