കണ്ണൂർ:ഇനി കണ്ണൂർ ജില്ലയിലെ ഓരോ വീടിനു മുകളിലും സി പി എം നിരീക്ഷണം ഉണ്ടാവും.ജില്ലയിലെ ഓരോ വീടും നിരീക്ഷിക്കാനും ദൈനംദിന ബന്ധം പുലർത്താനും ഹൗസ് കമ്മിറ്റി കൾ രൂപീകരിക്കാൻ സമ്മേളനത്തിൽ തീരുമാനമായി. ഇതിനായി ഓരോ പാർട്ടി അംഗത്തിനും 10 വീടുകളുടെ ചുമതല നൽകും. അംഗത്തിനൊപ്പം രണ്ടോ മൂന്നോ ആളുകളെ കൂടി ഉൾപ്പെടുത്തിയായിരിക്കും ഹൗസ് കമ്മിറ്റി രൂപീകരിക്കുക.കമ്മിറ്റി അംഗങ്ങൾ അവരുടെ കീഴിലുള്ള വീടുകളെ നിരീക്ഷിക്കും.ഓരോ വീടും പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതാണ് കമ്മിറ്റിയുടെ ലക്‌ഷ്യം.
പാർട്ടിയിൽ നിന്നും അകലം പാലിക്കുന്നവരെ പ്രത്യേകം നിരീക്ഷിക്കും,പാർട്ടിയിൽ നിന്നും ആർഎസ്സിലേക്കുള്ള കൊഴിഞ്ഞു പോക്ക് സമ്മേളനത്തിൽ ചർച്ചയ്‌ക്ക് വന്നു. ഇത്തരത്തിലുള്ള കൊഴിഞ്ഞു പോക്ക് തടയുകയും,പ്രവർത്തകരെ പാർട്ടിയോട് അടിപ്പിച്ചു നിർത്തലുമാണ് ഹൗസ് കമ്മിറ്റികളുടെ പ്രധാന ചുമതല.കൊഴിഞ്ഞു പോക്കിനെ സംബന്ധിച്ച് സിപിഎം നേരത്തേ കണക്കെടുപ്പ് നടത്തിയിരുന്നു.
തുടർ ഭരണത്തിൽ പാർട്ടിയോടും സർക്കാരിനോടും ജനങ്ങൾക്ക് അതൃപ്തി വർദ്ധിച്ചതായി സമ്മേളനം വിലയിരുത്തി.എന്നാൽ പ്രതിനിധികളുടെ അഭിപ്രായത്തെ പിണറായി വിജയൻ അവഗണിച്ചു.കഴിഞ്ഞ സർ ക്കാരിനെതിരെയും തുടക്കത്തിൽ ഇത്തരത്തിലുള്ള വികാരം ഉണ്ടായിരുന്നെന്ന് പ്രതിനിധികൾക്ക് പിണറായി മറുപടി നൽകി
















Comments