ബംഗളൂരു : കർണാടകയിൽ ക്രിസ്ത്യൻ പുരോഹിതനെ വെട്ടിക്കൊല്ലാൻ ശ്രമം. ബെൽഗാവിയിൽ ആണ് സംഭവം. സെന്റ് ജോസഫ്‌സിന്റെ ദ വർക്ക് ചർച്ച് ഫാ. ഫ്രാൻസിസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രാത്രിയോടെയായിരുന്നു സംഭവം. വീട്ടിലെത്തിയാണ് അക്രമി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. നായയുടെ കുരകേട്ട് പുറത്തിറങ്ങിയ ഫ്രാൻസിസിനെ അക്രമി വെട്ടിവീഴ്‌ത്താൻ ശ്രമിക്കുകയായിരുന്നു. വാളുമായി അക്രമി അടുത്തേക്ക് വരുന്നതു കണ്ട് പുരോഹിതൻ നിലവിളിച്ച് അയൽപക്കത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.
















Comments