കാബൂൾ : പാകിസ്താന്റെ എതിർപ്പ് അവഗണിച്ച് അഫ്ഗാനിസ്താന് ജീവൻ രക്ഷാ മരുന്നുകൾ നൽകിയ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് താലിബാൻ ഭരണകൂടം. പ്രതിസന്ധി സമയത്ത് താങ്ങായി എത്തിയ രാജ്യമാണ് ഇന്ത്യയെന്ന് രാജ്യത്തെ അഫ്ഗാൻ അംബാസഡർ ഫരീദ് മമുന്ദസായി പറഞ്ഞു. മരുന്നുകൾ അഫ്ഗാനിൽ എത്തിയതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മമുന്ദസായുടെ പ്രതികരണം. അഫ്ഗാനിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് 1.6 മെട്രിക് ടൺ മരുന്നാണ് ഇന്ത്യ നൽകിയത്.
ന്യൂഡൽഹിയിൽ നിന്നുള്ള ആദ്യ വിമാനം കാബൂൾ എത്തിയെന്ന് മമുന്ദസായി പറഞ്ഞു. 200 യാത്രികർ കാബൂളിലേക്കും, തിരിച്ചും പറന്നു. ഇന്ത്യ അയച്ച 1.6 മെട്രിക് ടൺ മരുന്നുകൾ അഫ്ഗാനിൽ എത്തി. ഇന്ത്യയ്‌ക്ക് നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. തീർത്തും മോശമായ സമയത്താണ് ഇന്ത്യ അഫ്ഗാന് സഹായം നൽകിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്നുകൾ ലഭിച്ചതിന് പിന്നാലെ ഇന്ത്യയും- അഫ്ഗാനും തമ്മിലുള്ള ബന്ധം വളരെ പ്രധാനപ്പെട്ടത് ആണെന്ന് ഇസ്ലാമിക് ഇമിറേറ്റ് ഓഫ് അഫ്ഗാൻ വക്താവും അഭിപ്രായപ്പെട്ടു.
ശനിയാഴ്ചയാണ് അഫ്ഗാനിലേക്ക് ഇന്ത്യ ജീവൻ രക്ഷാ മരുന്നുകൾ കയറ്റി അയച്ചത്. മനുഷ്യത്വം പരിഗണിച്ചായിരുന്നു അഫ്ഗാന് മരുന്ന് നൽകാനുള്ള തീരുമാനം. കാബൂളിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധികൾക്കാണ് ഇന്ത്യ മരുന്ന് കൈമാറിയത്.
“All kids need is a little help, a little hope and somebody who believes in them.” The first consignment of medical aid from India arrived to Kabul this morning. 1.6 metric tonne of life saving medicines will help many families in this difficult time.“Gift from people of India”. pic.twitter.com/pFWGwLkkZQ
— Farid Mamundzay फरीद मामुन्दजई فرید ماموندزی (@FMamundzay) December 11, 2021
Comments