ആലുവ: രാജ്യത്ത് അസഹിഷ്ണുതയുടെ കാളിന്ദി ഒഴുക്കിവിട്ട എഴുത്തുകാരില്‍ പ്രധാനിയാണ് എഴുത്തുകാരന്‍ സക്കറിയ. വിദേശ ഫണ്ട് കൈപ്പറ്റിയാണ് സക്കറിയ ഉള്‍പ്പെടെ എഴുത്തുകാര്‍ രാജ്യത്ത് അസഹിഷ്ണുത പടര്‍ത്തിയതെന്നാണ് ആരോപണമുയര്‍ന്നത്. വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പേരില്‍ രാജ്യത്ത് എത്തുന്ന ഫണ്ട് എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്ക് പറ്റിയാണ് രാജ്യത്തെ അസ്ഥിരപ്പെടുത്തിയത്. .ഈ ആരോപണങ്ങളെ സാധൂകരിച്ചു കൊണ്ടാണ് ഇപ്പോള്‍ സക്കറിയയ്‌ക്ക് എതിരെയുള്ള സിബിഐ നടപടി.
കാലാകാലങ്ങളായിജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്തതില്‍ സക്കറിയ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണൊ എന്നാണ് ചോദ്യമുയരുന്നത്. വിദേശ രാജ്യങ്ങളിലെ വിവിധക്രിസ്ത്യന്‍ ചാരിറ്റബിള്‍ സംഘടനകളില്‍ നിന്നു പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ ഫണ്ട് തട്ടിപ്പു നടത്തിയതിന് കേരളത്തിലെ പ്രമുഖ എഴുത്തുകാരന്‍ സക്കറിയക്ക് എതിരെസിബിഐ കുറ്റപത്രം സമര്‍പ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആറു പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്ആറ് പ്രതികളയും വിളിച്ചു വരുത്തിയിരുന്നു.
മത്സ്യത്തൊഴിലാളി കോളനികളിലെ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും വികലാംഗരായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ നടത്താനുമാണ് ഫണ്ട് ശേഖരിച്ചത്. സിബിഐയുടെ കുറ്റപത്രമനുസരിച്ച്, ഈ ഫണ്ടുകള്‍ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ പേരില്‍ ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. എന്നാല്‍ പിന്നീട് ഭൂമി വിറ്റ് പ്രതികള്‍ പണം പോക്കറ്റിലാക്കി. വിദേശത്ത് നിന്ന് ചാരിറ്റിക്ക് ലഭിച്ച ഫണ്ട് ദുരുപയോഗം ചെയ്തതിന് കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ വന്നതിനെത്തുടര്‍ന്ന് ഹോളണ്ട് ആസ്ഥാനമായുള്ള എന്‍ജിഒ വേഡ് ആന്‍ഡ് ഡീഡ് (ഡബ്ല്യു ആന്‍ഡ് ഡി) സിബിഐക്ക് പരാതി നല്‍കി.
സക്കറിയയെ കൂടാതെ കെപി ഫിലിപ്പ്, ഏബ്രഹാം തോമസ് കള്ളിവയലില്‍, ക്യാപ്റ്റന്‍ ജോജോ ചാണ്ടി എന്നിവരാണ് മറ്റ് പ്രതികള്‍. ഹോളണ്ട് ആസ്ഥാനമായുള്ള എന്‍ജിഒയുടെ ഫണ്ട് ഉപയോഗിച്ച് പ്രതികളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് കൊച്ചിയില്‍ നാലേക്കര്‍ ഭൂമി വാങ്ങി, തെരുവില്‍ നിന്നുള്ള കുട്ടികളെ പുനരധിവസിപ്പിക്കുന്നതുള്‍പ്പെടെ 300 വികലാംഗരും അനാഥരുമായ കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ സ്ഥാപിക്കുന്നു. സ്‌കൂള്‍ പൂട്ടുകയും പാവപ്പെട്ട കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റുകയും സ്ഥലവും കെട്ടിടവും സ്വകാര്യ കക്ഷികള്‍ക്ക് വില്‍ക്കുകയും ചെയ്തതോടെയാണ് വിവാദം ആരംഭിച്ചത്. ഈ സംഭവത്തിന് ശേഷം ട്രസ്റ്റിലെ പല ബോര്‍ഡ് അംഗങ്ങളും പരാതിപ്പെടാന്‍ തുടങ്ങി. ചാരിറ്റിയുടെ പേരില്‍ മറ്റ് പദ്ധതികളിലേക്കും പണം വകമാറ്റി.അന്നത്തെ കേരള പോലീസ് മേധാവി ടിപി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും വിദേശ ഫണ്ട് ‘ദുരുപയോഗം ഒരു കോടിയിലധികം രൂപ കടന്നതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു.
ബുദ്ധിജീവികളെ കൊണ്ട് എന്ത് പ്രയോജനം എന്ന ആത്മവിമര്‍ശനമുയര്‍ത്തിയ സക്കറിയ പുരോഗമന സാഹിത്യകാരന്‍ എന്ന് സ്വയം അവരോധിച്ചിരുന്നു.
ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഫണ്ട് തട്ടിപ്പിന് പിടിക്കപ്പെട്ടിരിക്കുകയാണ് ഈ എഴുത്തുകാരന്‍.
ചാരിറ്റിയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സക്കറിയസാംസ്‌കാരിക മേഖലയില്‍ തീരാകളങ്കം തീര്‍ത്തിരിക്കുകയാണ്.
















Comments