ന്യൂഡൽഹി: ഫറൂഖ് അബ്ദുള്ളയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. പാകിസ്താനുമായി ചർച്ച നടത്താത്തത് ഇന്ത്യയുടെ പിടിവാശിയാണെന്നും അഹംഭാവം കളഞ്ഞ് പരസ്പരം ചർച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.
പല തവണയായി അദ്ദേഹം പാകിസ്താനോടുള്ള തന്റെ സ്നേഹം എടുത്തെടുത്ത് പറയുകയാണ്. ഇത്രകണ്ട് സ്നേഹമാണെങ്കിൽ അവിടെ പോയി സ്ഥിരമായി താമസിക്കുന്നതാണ് നല്ലത്. ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളെ ഇടിച്ചുകാണിക്കുന്ന സ്വഭാവമാണ് നാഷണൽ കോൺഫറൻസിനുള്ളത്. ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ മനംനൊന്താണ് പ്രസ്താവന നടത്തുന്നതെങ്കിൽ കഴിഞ്ഞ രണ്ടു വർഷമായി ഭീകരരുടെ എണ്ണം എത്രകണ്ട് കുറഞ്ഞുവെന്നതും പരിശോധിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഫറൂഖ് അബ്ദുള്ള ജമ്മുകശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ച് വാചാലനായത്. ഇന്ത്യയുടെ ഈഗോയാണ് പാകിസ്താനുമായി ചർച്ചയ്ക്ക് വഴിയൊരുക്കാത്തതെന്നാണ് ഫറൂഖ് അബ്ദുള്ള പറഞ്ഞത്.
ശ്രീനഗറിൽ പോലീസ് ബസിന് നേർക്കുണ്ടായ തീവ്രവാദി ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഫാറൂഖ് അബ്ദുളളയുടെ പ്രതികരണം. തുടർച്ചയായി ഭീകരർ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന ആവശ്യവുമായി അബ്ദുള്ള രംഗത്തെത്തിയത്.
















Comments