മുംബൈ: മഹാരാഷ്‌ട്രയിൽ ബി.ജെ.പിയുടെ കുതിപ്പ്. മഹാരാഷ്‌ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ശക്തമായ തിരിച്ചുവരവ് നടത്തിയത്. ശിവസേനയും കോൺഗ്രസ്സും എൻ.സി.പിയും ചേർന്ന മഹാവികാസ് അഘാഡി സഖ്യത്തിനെതിരെയാണ് ബി.ജെ.പി പോരാടിയത്.
ആറിൽ നാലു സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. നാഗ്പ്പൂർ, അകോലാ, ബുൽധാന, വാഷിം എന്നീ സീറ്റുകളാണ് ശിവസേനയിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്തത്. ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലെ രണ്ടു സീറ്റുകൾ ബി.ജെ.പിയും ശിവസേനയും പങ്കിട്ടു. കോലാപ്പൂരിലും നന്ദുർബാർ ധൂലേ മേഖലയിലെ രണ്ടു സീറ്റുകളും ശിവസേനയും ബിജെപിയും നേടി.
വിജയം പാർട്ടി പ്രവർത്തകർക്കുള്ളതാണെന്നും ബി.ജെ.പിയുടെ ശക്തമായ തിരിച്ചുവരവ് സംസ്ഥാന രാഷ്‌ട്രീയത്തിൽ നടക്കുകയാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
















Comments