തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെയ്‌ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ ഇടപെടൽ ആണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. നിയമവിരുദ്ധമായ ഒരു കത്താണ് പുറത്തുവന്നത്. അങ്ങനെ ഒരു കത്തെഴുതാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഒരു അധികാരവും ഇല്ല.
നടപടിക്രമങ്ങളെ മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു ആർ ബിന്ദുവിന്റെ നടപടി. ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് മന്ത്രി തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ട് രാജിവെയ്‌ക്കുകയാണ് വേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
സമ്മർദങ്ങൾക്ക് വഴങ്ങി വി.സിയെ നിയമിച്ച ഗവർണറുടെ നടപടി ശരിയല്ലെന്നും വിഡി സതീശൻ വിമർശിച്ചു.
















Comments