കോഴിക്കോട്:ഹലാൽ വിവാദത്തിന് പിന്നാലെ വസ്ത്ര ധാരണത്തിനെതിരെയും മത മൗലിക വാദികൾ രംഗത്ത് വരുന്നതിന്റെ സൂചനയാണ് കോഴിക്കോട് ബാലുശ്ശേരിയിൽ നടന്ന ഇസ്‍ലാമിക സംഘടനകളുടെ പ്രതിഷേധം.ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍,പെണ്‍ ഭേദമില്ലാതെ ഒരേ യൂണിഫോം നടപ്പിലാക്കിയതിനെതിരെയാണ് ഇസ്ലാമിക മത മൗലിക വാദികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്
ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ:ഹയര്‍സെക്കന്‍ഡറി സ്‌കൂൾ ആണ് ബാലുശ്ശേരി സ്കൂൾ.പുതിയ പരിഷ്‌ക്കാരത്തെ വിദ്യാർത്ഥികളും,അദ്ധ്യാപകരും, രക്ഷിതാക്കളും ആവേശത്തോടെയാണ് സ്വീകരിച്ചത്.ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നതിന് മുൻപ് തന്നെ,പാന്റ്സും ഷര്‍ട്ടുമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്ന ഹയർ സെക്കണ്ടറി വിഭാഗത്തിൽ ആണ് പരിഷ്‌കരണം നടപ്പിലാക്കിയത് .ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിന് പകരമായാണ് പാന്റ്സും ഷർട്ടും നിലവിൽ വരുന്നത്.വിദ്യാർത്ഥികളോടും ,രക്ഷിതാക്കളുടും ആലോചിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ യൂണിഫോം കൊണ്ട് വന്നതെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്
പുതിയ യൂണിഫോമിനെ പെൺകുട്ടികൾ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.പാന്റിടുന്നതിൽ ഞങ്ങൾക്കും,രക്ഷിതാക്കൾക്കും ഇല്ലാത്ത എതിർപ്പ് മറ്റാർക്കാണെന്നാണ് മിക്ക പെണ്കുട്ടികളുടെയും ചോദ്യം.എന്നാൽ പെൺകുട്ടികളിൽ വസ്ത്ര ധാരണ രീതി അടിച്ചേൽപ്പിക്കുകയാണെന്നാണ് മുസ്ലിം സംഘടനകളുടെ വാദം.കോർഡിനേഷൻ കമ്മിറ്റി എന്ന പേരിൽ ആണ് ഇവർ സ്കൂളിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.വിവിധ സുന്നി സംഘടനാ നേതാക്കൾ ആണ് പ്രതിഷേധത്തിന് മുന്നിൽ.
പുതിയ പരിഷ്‌ക്കാരത്തിൽ മതപരമായ വസ്ത്ര രീതി പ്രായോഗികമാവില്ലെന്ന ചിന്തയാണ് ഇസ്ലാമിക മതമൗലിക വാദികളെ പ്രതിഷേധവുമായി രംഗത്ത് വരാൻ പ്രേരിപ്പിച്ചതെന്നാണ് ഉയരുന്ന വിമർശനം.
“വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികൾ നമ്മുടെ സ്ക്കൂളുകളിൽ പഠിക്കുന്നുണ്ട്. പുതിയ പരിഷ്ക്കരണങ്ങളിൽ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ ? ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സർക്കാർ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്”
എംഎസ്എഫ്-ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ തന്റെ ഫേസ് ബുക്കിൽ കുറിച്ച ഈ വാക്കുകൾ മത പരമായ വിശ്വാസങ്ങളാണ് പ്രതിഷേധത്തിന് പുറകിലെന്ന സൂചന നൽകുന്നുണ്ട് അതെ സമയം ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും സ്കൂളിൽ അനുവാദമുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പാൾ വ്യക്തമാക്കുന്നു.
കേരളത്തിലെ നിരവധി എൻജിനീയറിങ് കോളേജുകളിലും , മറ്റ് പ്രൊഫഷണൽ കോളേജുകളിലും കാലങ്ങളായി പാന്റും ഷർട്ടും യൂണിഫോമായി നിലവിലുണ്ട് .ഭക്ഷണത്തിലും , വസ്ത്രത്തിലും,മതം കലർത്തുന്ന ഇസ്ലാമിക മത മൗലിക വാദികൾ കേരളത്തെ കൊണ്ടെത്തിക്കുന്നത് താലിബാൻ നിയമത്തിലേക്കാണെന്ന ആരോപണം ശക്തമാണ് .
വിഷയത്തിൽ,എസ് എഫ് ഐയും -ഡി വൈ എഫ് ഐ യും സ്വീകരിച്ചിരിക്കുന്ന മൗനവും ശ്രദ്ധേയമാണ്.
Comments