അഹമ്മദാബാദ്: വിവാഹഘോഷയാത്രയ്‌ക്ക് ഒരുക്കിയ രഥത്തിന് തീപിടിച്ചു. നവവരൻ രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. ഗുജറാത്തിലെ പാഞ്ച്മഹൽ ജില്ലയിലാണ് സംഭവം. വരനെ കുതിരയെ കെട്ടിയ രഥത്തിൽ സ്വീകരിച്ച് ആനയിച്ചുകൊണ്ടു വരുന്നതിനിടയിലായിരുന്നു അപകടം.
വരനും ഏതാനും കൊച്ചുകുട്ടികളും രഥത്തിൽ ഉണ്ടായിരുന്നു. തീ ആളിപ്പടർന്നതോടെ ഇവർ ഇറങ്ങിയോടി. ഘോഷയാത്രയ്‌ക്ക് മുൻപിൽ പാട്ടും നൃത്തവുമായി അതിഥികളും ഉണ്ടായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് വിനയായതെന്നാണ് കരുതുന്നത്. കുറച്ച് പടക്കം രഥത്തിലും സൂക്ഷിച്ചിരുന്നു.
തീപ്പൊരി വീണ് ഈ പടക്കത്തിന് തീ പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ആർക്കും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടന്ന് തീ പടർന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. സമീപത്തെ കടകളിൽ നിന്നും മറ്റും ഫയർ എക്‌സിറ്റിങ്യൂഷർ കൊണ്ടുവന്നാണ് തീ അണച്ചത്.
യോഗേശ്വരി മഹാദേവ ക്ഷേത്രത്തിന് സമീപവാസിയായ തേജസിന്റെ വിവാഹച്ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങൾ
Comments