പത്തനംതിട്ട : ഗവിയിൽ പട്ടിണി സമരം ആരംഭിച്ച് തോട്ടം തൊഴിലാളികൾ. മുടങ്ങിയ ശമ്പളം വിതരണം ചെയ്യണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ വനം വികസന കോർപ്പറേഷൻ അധികാരികളെ തൊഴിലാളികൾ തടഞ്ഞുവെച്ചു.
മുടങ്ങിക്കിടക്കുന്ന ശമ്പളം നൽകുക, പിരിച്ചു വിട്ടവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികളുടെ സമരം.
കുറേക്കാലമായി ആനുകൂല്യങ്ങൾ ഒന്നും തന്നെ തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കാറില്ല. ഇതിനിടെ കഴിഞ്ഞ മാസം ഇവരുടെ ശമ്പളവും മുടങ്ങിയിരുന്നു. ശമ്പളം ലഭിക്കാതെ വന്നതോടെ ഇവർ ഓഫീസിൽ എത്തി കാരണം അന്വേഷിച്ചപ്പോൾ ഫണ്ടില്ലെന്നായിരുന്നു ലഭിച്ച വിവരം. മാത്രമല്ല ശമ്പളത്തിനായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും മന്ത്രിമാരെ സമീപിക്കാനായിരുന്നു അധികൃതർ നിർദ്ദേശിച്ചിരുന്നത്. ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷ പൂർണമായി മങ്ങിയതോടെയാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്.
















Comments