ന്യൂഡൽഹി: രാജ്യം ആണവോർജ്ജ രംഗത്ത് മികച്ച പുരോഗതി കൈവരിച്ചതായി ആണവോർജ്ജ വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്രസിംഗ്. കഴിഞ്ഞ 7 വർഷംകൊണ്ട് 40 ശതമാനം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യ മൂന്ന് ഘട്ടങ്ങളായുള്ള തദ്ദേശീയമായി വികസിപ്പിച്ച ആണവോർജ്ജ പദ്ധതിയുടെ പൂർത്തീകരണ പാതയിലാണ്. ഇതിനൊപ്പം ലൈറ്റ് വാട്ടർ റിയാക്ടർ സംവിധാനങ്ങൾ വിദേശപങ്കാളിത്തത്തോടെ സ്ഥാപിക്കുകയാണ്. ശുദ്ധമായ ഉർജ്ജനിർമ്മാണമെന്നതാണ് കേന്ദ്രസർക്കാറിന്റെ ആത്യന്തിക ലക്ഷ്യം. സുസ്ഥിരമായ ഊർജ്ജം സുരക്ഷിതമായ ഊർജ്ജം എന്നതിലും ഊന്നിയാണ് കേന്ദ്രസർക്കാർ മുന്നേറുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കൂടംകുളം ആണവോർജ്ജ പദ്ധതി വഴി രാജ്യത്തെ ഊർജ്ജരംഗത്ത് 55 ശതമാനം വർദ്ധനയാണുണ്ടായത്. നിലവിൽ രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. മാർച്ച് 2023ഓടെ മൂന്നും നാലും യൂണിറ്റുകളും പ്രവർത്തന സജ്ജമാകുമെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. ആണവോർജ്ജ റിയാക്ടറുകളിലെ വൈദ്യുതി നിർമ്മാണശേഷം അവേശേഷിക്കുന്ന ഇന്ധനം പുനരുപയോഗമെന്ന അതീവ പ്രാധാന്യമുള്ള മേഖലയിൽ ബാബാ ആറ്റോമിക് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് മുന്നേറിയെന്നും 2027 ഡിസംബർ മാസത്തോടെ പദ്ധതി പൂർണ്ണമായും പ്രവർത്തന ക്ഷമമാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
















Comments