ബംഗളൂരു : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ ഭൗതികദേഹം ഇന്ന് മദ്ധ്യപ്രദേശിലെ ഭോപ്പാലിൽ എത്തിക്കും. പ്രത്യേക വിമാനത്തിൽ വൈകീട്ട് മൂന്ന് മണിയോടെയാകും ഭൗതികദേഹം ഭോപ്പാലിൽ എത്തിക്കുക. സംസ്കാര ചടങ്ങുകൾ നാളെ നടക്കും.
ഭോപ്പാലിലാണ് വരുണിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ഇതേ തുടർന്നാണ് ഭൗതിക ദേഹം ഭോപ്പാലിൽ സംസ്കരിക്കാൻ തീരുമാനിച്ചത്. ഉത്തർപ്രദേശ് ആണ് വരുൺ സിംഗിന്റെ ജന്മദേശം. ഭോപ്പാലിലേക്ക് കൊണ്ടുപോകുന്നതിനായി യലഹങ്ക വ്യേമതാവളത്തിൽ എത്തിച്ചുണ്ട്. സെെനിക ഉദ്യോഗസ്ഥർ അദ്ദേഹത്തിന് അന്തിമോചാരം അർപ്പിച്ചു.
ഇന്നലെ രാവിലെയോടെയായിരുന്നു വരുൺ സിംഗ് അന്തരിച്ചത്. ബംഗളൂരുവിലെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത് എങ്കിലും പന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ഈ ദിവസങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയയായിരുന്നു. ഇതിനിടെ മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിച്ചത് ഏറെ പ്രതീക്ഷ നൽകിയിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടാതയിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ചർമ്മ ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി അദ്ദേഹം രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Comments