മലപ്പുറം: സിൽവർ ലൈൻ പദ്ധതി നാടിന് ഗുണകരമാകില്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ പദ്ധതി നാടിന് ഗുണകരമല്ല. ആസൂത്രണത്തിലുൾപ്പെടെ ഗുരുതര പിഴവുകൾ ഉണ്ട്. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ ഈ നിശ്ചിത കാലയളവിനുള്ളിൽ ഈ പദ്ധതി ഒരിക്കലും പൂർത്തിയാക്കാനാകില്ല. പദ്ധതിയിൽ തന്നെ ഒരു തരത്തിലും ഇടപെടുത്തരുതെന്ന് ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദ്ദേശം നൽകിയെന്നും ഇ.ശ്രീധരൻ ആരോപിച്ചു.
ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററിൽ റെയിൽ പാത പോകുന്നത്. ഇത്ര വേഗത്തിൽ നിലത്ത് കൂടെ അതിവേഗ റെയിൽ പോകുന്നത് വളരെ അപകടകരമാണ്. പാരിസ്ഥിതിക-സാങ്കേതിക പഠനം നടത്തിയിട്ടില്ല. സിൽവർ ലൈൻ പൂർണ്ണമായും പരിസ്ഥിതിക്ക് എതിരാണ്. കേരളത്തിന് കുറുകെ ചൈന വന്മതിൽ പോലെയുള്ള നിർമ്മിതിയാകും ഇത്. പദ്ധതിയിൽ സമഗ്രമായ മാറ്റം ആവശ്യമാണ്. സ്റ്റാൻഡേർഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിച്ചേർക്കാനോ കഴിയില്ല. അതിനാൽ ബ്രോഡ്‌ഗേജായാണ് പാത വേണ്ടതെന്നും ഇ.ശ്രീധരൻ പറഞ്ഞു.
















Comments