കൊറോണ നിയന്ത്രണങ്ങളില്‍ വംശവെറിപൂണ്ട പരാമര്‍ശം:ഡച്ച് എംപി തിയറി ബൗഡറ്റിനെതിരെ നിയമനടപടി. അഭിപ്രായ സ്വാതന്ത്ര്യം അതിരുവിടരുതെന്നും കോടതി

Published by
Janam Web Desk

ഹേഗ്: വിവാദ പ്രസ്ഥാവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഡച്ച് എംപി തിയറി ബൗഡന്റെ കൊറോണ നിയന്ത്രണം സംബന്ധിച്ച ട്വീറ്റ് ആണ് പുതിയവിവാദത്തിന് തിരികൊളുത്തിയത്. കൊറോണ നിയന്ത്രണങ്ങളെ വംശഹത്യയെന്ന് അര്‍ത്ഥം വരുന്നഹോളോകോസ്റ്റിനോടാണ്തിയറി ബൗഡറ്റ് ഉപമിച്ചത്. ‘കൊറോണ വാക്‌സിന്‍ എടുക്കാത്തവര്‍ നവജൂതന്‍മാര്‍.നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവര്‍ നാസികളെന്നും’ ഡച്ച് എംപി ട്വീറ്റ് ചെയ്തു. വലതുരാഷ്‌ട്രീയ പാര്‍ട്ടിയായ ഫോറംഫോര്‍ പോപ്പുലിസ്റ്റ് എംപിയാണ് തിയറി ബൗഡന്‍.

രണ്ടാംലോകമഹായുദ്ധകാലത്ത് നാടുകടത്തുംമുന്‍പ് പോളണ്ടില്‍ നിന്നുള്ള ഒരുജൂതബാലന്റെയും സെന്റ് നിക്കോളാസ് ആഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നുവിലക്കിയ ഡച്ച് ബാലന്റെ ഫോട്ടോയും ചേര്‍ത്താണ് ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ചരിത്രം എങ്ങനെ ആവര്‍ത്തുന്നുവെന്ന് കാണാതെ പോകരുതെന്ന അടിക്കുറിപ്പോടുകൂടി ബുച്ചന്‍വാള്‍ഡ് കോണ്‍സന്‍ട്രേഷന്‍ ക്യാംപിന്റെ പടവും ഇദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതെന്ത് ഭ്രാന്തന്‍ഭരണമാണെന്നും ഞങ്ങള്‍ രോഷാകുലരാണെന്നും പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് ഹോളോകോസ്റ്റിനെ അതിജീവിച്ച ജൂതന്‍മാര്‍ക്കും ജൂതസംഘടനകള്‍ക്കും എംപിയുടെ ട്വീറ്റ് വേദനയുണ്ടാക്കി.ഇവര്‍ നിയമനടപടി സ്വീകരിച്ചതോടെയാണ് കോടതിയുടെ ഇടപെടല്‍. കാറോണ നിയന്ത്രണങ്ങളെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്നും 48 മണിക്കൂറിനകം പോസ്റ്റ് നീക്കംചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. കൊറോണ നിയന്ത്രണങ്ങളെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഹോളോകോസ്റ്റ് പടങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കോടതി വിലക്കി. ബൗഡറ്റിനെതിരെ നിയമനടപടി സ്വീകരിച്ച കോടതി 48 മണിക്കൂറിനകം പോസ്റ്റ് പിന്‍വലിക്കാനും ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ചതിന് ദിവസവും ഇരുപത്തി അയ്യായിരം യൂറോ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ജനപ്രതിനിധികള്‍അഭിപ്രായസ്വാതന്ത്ര്യത്തില്‍ അതിരുവിടരുതെന്നും കോടതി പറഞ്ഞു.
കോറോണ വാക്‌സിനെതിരെയുള്ള വിവാദപരാമര്‍ശങ്ങളില്‍ ബൗഡറ്റിന് കഴിഞ്ഞ മാര്‍ച്ചില്‍ ട്വിറ്റര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

എന്താണ് ഹോളോ കോസ്റ്റ് ?

രണ്ടാംലോകമഹായുദ്ധകാലത്തും അതിനു മുന്‍പും അഡോള്‍ഫ് ഹിറ്റ്ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകള്‍ക്ക് പൊതുവായി പറയുന്ന പേരാണ് ഹോളോകോസ്റ്റ്. ഹോളോസ് കോസ്‌തോസ് എന്നീ രണ്ടു ഗ്രീക്ക് പദങ്ങളില്‍ നി്ന്നാണ് ഹോളോകോസ്റ്റ് എന്ന പദം ഉരുത്തിരിഞ്ഞു വന്നത്. പൂര്‍ണമായും എരിഞ്ഞുതീരുകയെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. അറുപതു ലക്ഷത്തോളം ജൂതന്മാരാണ് ഇക്കാലത്ത് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇതില്‍ 15ലക്ഷത്തോളം കുട്ടികളും ഉള്‍പ്പെടുന്നു. യൂറോപ്പില്‍ ഉണ്ടായിരുന്ന 90 ലക്ഷം ജൂതന്മാരിലെ മൂന്നില്‍ രണ്ടുഭാഗവും കൂട്ടക്കുരുതിക്ക് ഇരയായി. നാസി ജര്‍മനിയിലും, ജര്‍മന്‍ അധിനിവേശ യൂറോപ്പിലും, നാസികളുമായി സഖ്യത്തിലുള്ള ഇടങ്ങളിലുമാണ് ഹോളോകോസ്റ്റ് അരങ്ങേറിയത്. ജൂതന്മാരെ കൂടാതെ ജിപ്‌സി (റോമനി) വംശജരും, കമ്യൂണിസ്റ്റ്കാരും, സോവിയറ്റ് പൗരന്മാരും സോവിയറ്റ് യുദ്ധത്തടവുകാരും പോളണ്ടുകാരും വികലാംഗരും, സ്വവര്‍ഗസ്‌നേഹികളായ പുരുഷന്മാരും യഹോവയുടെ സാക്ഷികളും രാഷ്‌ട്രീയപരമായും മതപരമായും നാസികളുടെ വൈരികളായിരുന്ന ജര്‍മന്‍ പൗരന്മാരും കൂട്ടക്കൊലയ്‌ക്ക് ഇരകളായി. ഹോളോകോസ്റ്റ് എന്ന പദം കൊണ്ട് പൊതുവെ നിര്‍വചിക്കുന്നത് അറുപത് ലക്ഷത്തോളം യൂറോപ്യന്‍ ജൂതന്മാരുടെ കൂട്ടക്കുരുതിയെ ആണ്.

 

 

Share
Leave a Comment