ധാക്ക : പാക് സൈന്യത്തെ ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യ വിജയം കൈവരിച്ച 1971 ലെ യുദ്ധത്തിന്റെ ഓർമ്മയ്‌ക്കായി രാജ്യം വിജയ് ദിവസ് ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ പാകിസ്താൻ നശിപ്പിച്ച ഇന്ത്യയുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയാണ് സുഹൃദ് രാജ്യമായ ബംഗ്ലാദേശ്. യുദ്ധകാലത്ത് പാകിസ്താൻ സൈന്യം തകർത്ത മഹാകാളി ക്ഷേത്രം പുതുക്കിപ്പണിതുകാണ്ടാണ് ബംഗ്ലാദേശ് ഇന്ത്യയുടെ ആഘോഷത്തിൽ പങ്കുചേരുന്നത്.
ബംഗ്ലാദേശ് പര്യടനം നടത്തുന്ന പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ രമണ കാളി മന്ദിർ ഭക്തർക്കായി തുറന്നുകൊടുക്കും. 1971 ലെ യുദ്ധകാലത്താണ് പാക് സൈന്യം കിഴക്കൻ പാകിസ്താനിലെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ക്ഷേത്രങ്ങൾ തകർക്കുകയുമായിരുന്നു. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ അവാമി ലീഗ് നേതാവ് ഷെയ്ഖ് മുജീബുർ റഹ്മാൻ വിജയിച്ചിരുന്നു. ഇത് പ്രതിപക്ഷ പാർട്ടികളെ ചൊടിപ്പിച്ചു. അവർ മുജ്ബീറിന്റെ അനുയായികളെ കൊന്നൊടുക്കാൻ പാക് സൈന്യത്തെ ഉപയോഗിച്ചു. നൂറുകണക്കിന് ആളുകളാണ് പാക് പട്ടാളത്തിന്റെ തോക്കിന് ഇരയായത്.
ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിലാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. പാക് സൈന്യം ക്ഷേത്രങ്ങൾ തല്ലിത്തകർത്തക്കുകയും ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. 1971 മാർച്ച് 27 നാണ് കാളി ക്ഷേത്രവും അതിനോട് ചേർന്നുള്ള മാ ആനന്ദമയി ആശ്രമവും തകർത്തത്. അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകളെയും സ്ത്രീകളെയും പട്ടാളക്കാർ കൊലപ്പെടുത്തി.
എന്നാൽ വർഷങ്ങൾക്ക് ശേഷം 2021 ൽ ബംഗ്ലാദേശ് സർക്കാർ ക്ഷേത്രം പുനർനിർമ്മിച്ചിരിക്കുകയാണ്. ഇന്ത്യൻ രാഷ്‌ട്രപതി തന്നെ ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടി കൂടിയാണ് കാളി ക്ഷേത്രത്തിന്റെ പുനർനിർമ്മാണം കൊണ്ട് ലക്ഷ്യമിടുന്നത്.
















Comments