ന്യൂഡൽഹി : ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ എബിവിപി പരിപാടിയിൽ പങ്കെടുത്തു മിത്തൽ നടത്തിയത് വിവാദ പരാമർശമാണെന്ന് ആരോപിച്ചാണ് കത്ത്. മിത്തൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും തന്റെ ഭരണഘടനാ പദവിയെ ഇത്തരം പ്രസ്താവനകളിലൂടെ ഹനിച്ചുവെന്നും സീതാറാം യെച്ചൂരി പറയുന്നു .
‘ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജ്യത്തിന്റെ ഭരണഘടനയ്‌ക്കെതിരായ പ്രസ്താവനകൾ, അതും ഒരു പ്രത്യേക പ്രത്യയശാസ്ത്രം പ്രസംഗിക്കുന്ന ഒരു വേദിയിൽ നിന്ന്, ഇത് മാപ്പർഹിക്കാത്ത കുറ്റമാണ്, . തന്റെ ഭരണഘടനാപരമായ പ്രവർത്തനങ്ങൾ നിർവഹിക്കാൻ അദ്ദേഹം എടുത്ത പ്രതിജ്ഞയുടെ ലംഘനമാണിത് . താൻ വഹിക്കുന്ന ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാ ഓഫീസിന് നിരക്കാത്ത പെരുമാറ്റമാണിത് . അദ്ദേഹത്തെ ഉടനടി നീക്കം ചെയ്യേണ്ടതുണ്ട്, ”യെച്ചൂരി ആവശ്യപ്പെട്ടു .
ഭരണഘടനയുടെ ആമുഖത്തിൽ മതേതര, സോഷ്യലിസ്റ്റ് എന്നീ പദങ്ങൾ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ ആത്മീയ പ്രതിച്ഛായയെ ചുരുക്കിയെന്ന് മിത്തൽ പറഞ്ഞുവെന്ന് ആരോപിച്ചാണ് യെച്ചൂരിയുടെ കത്ത്
















Comments