വീടുകൾ, വ്യാപാര സമുച്ചയം, സ്വർണ്ണം, റിസോർട്ട്, വൻ തുകയുടെ ഓഹരി നിക്ഷേപം; ജോസ്‌മോനും കോടികളുടെ സമ്പാദ്യം; അമ്പരന്ന് വിജിലൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീടുകൾ, വ്യാപാര സമുച്ചയം, സ്വർണ്ണം, റിസോർട്ട്, വൻ തുകയുടെ ഓഹരി നിക്ഷേപം; ജോസ്‌മോനും കോടികളുടെ സമ്പാദ്യം; അമ്പരന്ന് വിജിലൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2021, 10:19 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ച് വിജിലൻസ്. ബോർഡിലെ സീനിയർ എഞ്ചിനീയർ ജെ.ജോസ്‌മോന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷത്തോളം രൂപയും വിദേശ കറൻസികളും പിടിച്ചെടുത്തു. 1.97 കോടി രൂപയ്‌ക്ക് സ്ഥിര നിക്ഷേപമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. വിവിധ ബാങ്കുകളിലായി 48 നിക്ഷേപങ്ങളിലായാണ് ഈ തുക ഇട്ടിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ജോസ്‌മോന്റെ വീട്ടിൽ വിജിലൻസ് പരിശോധനയ്‌ക്ക് എത്തിയത്.

20 സെന്റ് സ്ഥലത്ത് 3500 ചതുരശ്രയടി വിസ്തീർണ്ണത്തിൽ വീട്. വാഗമൺ ഭാഗത്ത് 7.5 സെന്റ് സ്ഥലവും റിസോർട്ടും, എഴുകോൺ ഭാഗത്ത് 12 സെന്റ് സ്ഥലവും ഇരുനിലകളിലായി 5 കടമുറികളും 2 ഫ്‌ളാറ്റുകളും, എഴുകോൺ ഭാഗത്ത് തന്നെ അഞ്ച് സെന്റ് സ്ഥലവും വീടും വ്യാപാര സമുച്ചയവും ഉണ്ട്. ഇതിന് പുറമെ 18 ലക്ഷവും അഞ്ച് ലക്ഷവും വില വരുന്ന രണ്ട് കാറുകളുമുണ്ട്. ലോക്കറിൽ 72 പവൻ സ്വർണവും, വീട്ടിൽ 40 പവൻ സ്വർണവും സൂക്ഷിച്ചിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളത്തിലും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലും വൻ തുകയുടെ ഓഹരികളും ജോസ്‌മോന് സ്വന്തമായിട്ടുണ്ട്. ഇൻഷുറൻസ് പോളിസികൾ, മ്യൂച്വൽ ഫണ്ട് എന്നിവയിലായി 15 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. 1.56 ലക്ഷം രൂപയുടെ നോട്ടുകൾ, 239 അമേരിക്കൻ ഡോളർ, 835 കനേഡിയൻ ഡോളർ, 4725 യുഎഇ ദിർഹം, ഖത്തർ റിയാൽ തുടങ്ങിയവയും ഇയാളുടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രവിത്താനത്തുള്ള റബർ ട്രേഡിങ് കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ ജോസ്‌മോൻ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ എൻവയൺമെന്റ് എൻജിനീയർ എ.എം.ഹാരിസിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയാണ് ജോസ്‌മോൻ.

Tags: Bribe Case
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies