ബ്രസീലിയ: ബ്രസീലിലെ പന്തനാൽ തണ്ണീർത്തടങ്ങൾ ജീവജാലങ്ങളുടെ ശ്മശാനമാകുന്നതായി പഠനം. ബ്രസീലിലെ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിൽ പന്തനാൽ തണ്ണീർത്തടങ്ങളിൽ 2020ൽ ഉണ്ടായ വൻ കാട്ടുതീയിൽ കൊല്ലപ്പെട്ട ഉരഗവർഗത്തിൽ ഉൾപ്പെടെയുളള കശേരു ജീവികളുടെ എണ്ണം 17 ദശലക്ഷത്തിലധികം വരും. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ തണ്ണീർത്തടത്തെ കാട്ടുതീ വിഴുങ്ങുകയായിരുന്നു. തീയിൽ അതിന്റെ 30 ശതമാനത്തിലധികം കത്തിതീരുകയും ചെയ്തു.
തീയുമായി നേരിട്ടുള്ള സമ്പർക്കം പുലർത്തിയ ഉരഗങ്ങൾ, പക്ഷികൾ, അതുപോലെ പ്രൈമേറ്റുകൾ എന്നിവ കാട്ടുതീയിൽ നശിച്ചു. ഇതുസംബന്ധിച്ച് നഷ്ടത്തിന്റെ കണക്ക് പിയർ റിവ്യൂഡ് ജേണലായ സയന്റിഫിക് റിപ്പോർട്ട്‌സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രസീലിലെ വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിലെ (ഡബ്ല്യുഡബ്ല്യുഎഫ്) സയൻസ് ചീഫ് ഡോ. മരിയാന നപോളിറ്റാനോ ഫെറേറയുടെ അഭിപ്രായത്തിൽ കഴിഞ്ഞ വർഷം ഏകദേശം 22,000 വ്യത്യസ്ത തീപ്പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കാട്ടുതീയുണ്ടായതിന് ശേഷം 24 മുതൽ 48 മണിക്കൂർ വരെ വയലിലെ കരിഞ്ഞ പ്രദേശങ്ങളിൽ ചത്ത മൃഗങ്ങളുടെ ശവശരീരങ്ങൾ എണ്ണുന്നത് പഠനത്തിന്റെ രീതിശാസ്ത്രത്തിൽ ഉൾപ്പെടുന്നു. തങ്ങൾ കണ്ട ചത്ത മൃഗങ്ങളെയെല്ലാം പരിശോധിച്ചതായി ശാസ്ത്രജ്ഞർ വ്യക്തമാക്കി. സർവേയിൽ കണ്ടെത്തിയ 300 ജീവികളുടെ ഇനം തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വിജയിച്ചു. ബ്രസീലിയയിലെ എംബ്രാപ്പ പന്തനാൽ ഗവേഷണ സ്ഥാപനത്തിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വാൽഫ്രിഡോ മൊറേസ് തോമാസിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. ഭൂമിശാസ്ത്രപരമായ വ്യാപ്തി കണക്കിലെടുക്കുമ്പോൾ ദുരന്തത്തിന്റെ വലിപ്പവും കൂടും. ഇവിടെ കൊല്ലപ്പെട്ട പാമ്പുകളുടെ എണ്ണം വളരെ കൂടുതലാണ്.
ഗവേഷണമനുസരിച്ച് ഉരഗങ്ങൾക്ക് ഏറ്റവും അധികം നാശം സംഭവിച്ചിരിക്കുന്നത്. മൊത്തം ചത്ത മൃഗങ്ങളുടെ 79 ശതമാനത്തിൽ അധികം ഉരഗങ്ങളാണ്. സസ്തനികൾ 15ശതമാനത്തിലധികം വരും. അതേസമയം ഉഭയജീവികൾ എണ്ണത്തിന്റെ 4 ശതമാനം വരും. ചത്ത പക്ഷികളുടെ എണ്ണം പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്ന് ഗവേശഷകർ വ്യക്തമാക്കി.
ബ്രസീൽ, പരാഗ്വേ, ബൊളീവിയ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പന്തനാൽ തണ്ണീർത്തടങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. 140,000-160,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ദശലക്ഷക്കണക്കിന് ജീവിവർഗങ്ങൾ വസിക്കുന്നു, ജാഗ്വാർ, ആന്റീറ്ററുകൾ, ദേശാടന പക്ഷികൾ എന്നിവ ഉൾപ്പെടുന്നു. ഗവേഷകരുടെ അഭിപ്രായത്തിൽ പതിവായി ഉണ്ടാകുന്ന കാട്ടുതീ മനുഷ്യൻ പ്രേരിതമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ദൃശ്യമായ അനന്തരഫലങ്ങളിൽ ഒന്നാണ്. കശേരു ജീവികൾ
Comments