കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് സമീപം തീപിടുത്തം. ആശുപത്രിയ്‌ക്ക് പിന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് തീ പിടിച്ചത്. തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ഉച്ചയോടെയായിരുന്നു സംഭവം. ശുചീകരണ തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. സംഭവ സമയം ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു.
സംഭവം കണ്ട ഉടൻ ജീവനക്കാർ ഇവിടെ നിന്നും രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Comments