തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് പോസ്റ്റിൽ നിറയെ വ്യാകരണ പിശക്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിനെതിരെയാണ് പോസ്റ്റർ. സമൂഹമാദ്ധ്യമത്തിൽ പങ്ക് വച്ച പോസ്റ്ററിനെതിരെ വ്യാപക വിമർശനമാണ് ഉണ്ടായിരിക്കുന്നത്. പോസ്റ്ററിൽ ആകെ മൂന്ന് വാചകങ്ങൾ മാത്രമാണുളളത്. മൂന്നിലും വ്യാകരണ പിശകുണ്ടെന്നതാണ് യാഥാർഥ്യം.
മുഹമദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആയിരുന്നപ്പോൾ കേന്ദ്ര സർക്കാരിനെതിരെ കത്തയക്കുന്ന അഖിലേന്ത്യ ക്യാമ്പയിന്റെ ഉദ്ഘാടനം സുപ്രീംകോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവിനെ കൊണ്ടാണ് നിർവഹിപ്പിച്ചത്. അന്ന്ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കത്തിൽ നിറയെ അക്ഷരതെറ്റുകൾ ആയിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് പറഞ്ഞ് കൊടുത്ത് ഡിവൈഎഫ്‌ഐക്കാരെ കൊണ്ട് തന്നെ തിരുത്തിച്ചിരുന്നു. പരിപാടിക്കിടെ മുഹമദ് റിയാസിനോട് ഡിവൈഎഫ്‌ഐ എന്നാൽ എന്താണ് എന്നും,അത് ഇന്ത്യയാകെയുളള സംഘടനയാണോ എന്നും ചോദിച്ചത് വലിയ വാർത്തയായിരുന്നു.
എ എ റഹീമിന്റെ പോസ്റ്ററിലെ വ്യാകരണ പിശകിനെതിരെ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ ഉൾപ്പെടെയുളളവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഖിലേന്ത്യാ പോസ്റ്റർ ആയതുകൊണ്ട് ഗ്രാമർ ശരിയാകണം. അതല്ലെങ്കിൽ, നേതാവ് നമ്മുടെ നാട്ടിൽ നിന്നായതുകൊണ്ട് നമുക്കാണ് നാണക്കേട്
[1] Marriage age of girls എന്നതിനേക്കാൾ നല്ലത് marriage age of women എന്നു പറയുന്നതാണ്. പോസ്റ്ററിൽ തുടർന്നുള്ള ഭാഗങ്ങളിൽ women എന്നാണ് പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക.
[2] Make them more weaker അല്ല, make them weaker അല്ലെങ്കിൽ make them more weak എന്നതാണ് ശരി.
[3] Women is not discriminated against എന്നല്ല women are not discriminated against എന്നതാണ് ശരി.
പോസ്റ്റർ DYFI സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി വക ആയതുകൊണ്ട് ഒരുകാര്യം കൂടി പറയാം. നിലവിൽ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ആന്ധാപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വനിതാ പ്രതിനിധികൾ ഇല്ല. അതുകൂടി പരിഹരിക്കാൻ താല്പര്യപ്പെടുന്നു. ”We will won! India will won!’ ഇതായിരുന്നു ശ്രീജിത് പണിക്കരുടെ പോസ്റ്റ്
Comments