ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു അക്രമം. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ രാത്രി എസ്ഡിപിഐ നേതാവിന് നേരെ അജ്ഞാതരുടെ ആക്രമണം നടന്നിരുന്നു. പിന്നാലെയാണ് ബിജെപി പ്രവർത്തകന്റെ കൊലപാതകം.
ഒരു സംഘം ആക്രമികൾ വീട്ടിൽ കയറി രഞ്ജിത്തിനെ ആക്രമിക്കുകായയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി കൂടിയാണ് രഞ്ജിത്ത്.
















Comments