ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഇതുവരെ 50 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി. എത്ര വലിയ നേതാക്കളായാലും അറസ്റ്റ് ചെയ്യും. ഇപ്പോൾ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരാരും പ്രതികളല്ല. ഇരുപക്ഷത്തും ഉള്ളവരാണ് കസ്റ്റിഡിയിലുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും ഹർഷിത പറഞ്ഞു.
പോലീസിന്റെ ഭാഗത്ത് നിന്നും ഒരു വീഴ്‌ച്ചയും ഉണ്ടായിട്ടില്ലെന്നും ഹർഷിത കൂട്ടിച്ചേർത്തു. ഓരോ വീട്ടിലും സംരക്ഷണം നൽകാനാകില്ല. പോലീസിന്റെ ഭാഗത്ത് ഇത്രയും സമ്മർദ്ദം ചെലുത്തുന്നത് അന്വേഷണത്തേയും ബാധിക്കും. ആരേയും നിയമം കൈയ്യിലെടുക്കാൻ അനുവദിക്കില്ല. വളരെ ഗൗരവമുള്ള വിഷമാണിതെന്നും ആജീവനാന്തം ജയിലിൽ കിടിക്കേണ്ടി വരുമെന്നും ഹർഷിത മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ അർദ്ധരാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഇന്ന് പുലർച്ചയോടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. എസ്ഡിപിഐ പ്രവർത്തകനെ ഇന്നലെ അജ്ഞാത സംഘം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ കൊലപാതകം. ഒരു സംഘം ആളുകൾ വീട്ടിൽ കയറി രഞ്ജിത്തിനെ ആക്രമിക്കുകായയിരുന്നു. കൊലപാതകത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി ആരോപിച്ചു.
Comments