തിരുവനന്തപുരം:സംസ്ഥാനത്ത് ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകർ നിരന്തരമായി അക്രമിക്കപ്പെടുമ്പോൾ സർക്കാർ നോക്കുകുത്തിയായി മാറുകയാണെന്ന് ആർ.എസ്.എസ് അഖില ഭാരതീയ കാര്യകാരി അംഗം റാംമാധവ്.
രാഷ്‌ട്രീയ അക്രമങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ വലിയ ഇടപെടലുകൾ നടത്തിയതാണ്.എന്നാൽ അക്രമങ്ങൾ തുടർക്കഥയാവുകയാണ്. കേരളത്തിൽ ഒരു സർക്കാരുണ്ടോ എന്ന് സംശയമാണ്. അക്രമമികൾക്ക് സർക്കാരിനെയോ പോലീസിനെയോ ഭയമില്ല.ഇവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.രാഷ്‌ട്രീയ പകപോക്കലുകൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും റാംമാധവ് പറഞ്ഞു.
വിവാഹ പ്രായവുമായി ബന്ധപ്പെട്ട് കേന്ദ്ര തീരുമാനത്തിന് ജെൻഡർ ഇക്വാലിറ്റി നടപ്പാക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും റാംമാധവ് വ്യക്തമാക്കി
















Comments