ആലപ്പുഴ:ഇസ്ലാമിക ഭീകരവാദികൾ കൊലപ്പെടുത്തിയ ബി ജെ പി നേതാവും,ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റ് മോർട്ടം നടപടികൾ പോലീസ് മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ആരോപണം.ഇന്നലെ വൈകിട്ടോടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ഭൗതികദേഹം വിട്ടു നൽകുമെന്നായിരുന്നു നേതാക്കൾക്ക് പോലീസിൽ നിന്നും ലഭിച്ച വിവരം.ഇത് പ്രകാരം രാത്രിയോടെ സംസ്കാര ചടങ്ങുകൾ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു സഹ പ്രവർത്തകർ.എന്നാൽ ഇൻക്വസ്റ്റ്നടപടികളും,കൊറോണ പരിശോധനയും പോലീസ് മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ബി ജെ പി നേതാക്കൾ ആരോപിക്കുന്നു.നടപടി ക്രമങ്ങൾ വൈകിയതിനാൽ രാത്രി പോസ്റ്റ് മോർട്ടം നടത്താൻ സാധിച്ചില്ല,തുടർന്ന് പോസ്റ്റ് മോർട്ടം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതെ സമയം അജ്ഞാതർ കൊലപ്പെടുത്തിയ പോപ്പുലർഫ്രണ്ട് നേതാവിന്റെ മൃതദേഹം,നടപടി ക്രമങ്ങൾ പൂർത്തിയാക്കി അതി വേഗത്തിൽ ആണ് പോലീസ് വിട്ടു നൽകിയതെന്നും ആരോപണമുണ്ട് കളമശേരി മെഡിക്കൽ കോളേജിൽ ആയിരുന്നു പോസ്റ്റ് മോർട്ടം നടപടികൾ.
ഒരേ സമയത്ത് രണ്ട് വിലാപ യാത്രകൾ നടന്നാൽ വൻ ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിവരം കണക്കിലെടുത്താണ് പോലീസ് രഞ്ജിത്തിന്റെ പോസ്റ്റ് മോർട്ടം നടപടികൾ വൈകിപ്പിച്ചതെന്നാണ് സൂചന.മൃതദേഹത്തോടുള്ള അനാദരവാണ് പോലീസ് കാണിക്കുന്നതെന്നും,പോലീസും പോപ്പുലർ ഫ്രണ്ടും തമ്മിൽ അവിശുദ്ധ ബാന്ധവം ആണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു.
ഇന്നലെ പുലർച്ചയോടെയാണ് ആറ് ബൈക്കുകളിലായെത്തിയ പോപുലർഫ്രണ്ട് സംഘം വീട്ടിൽക്കയറി രഞ്ജിത്തിനെ,അമ്മയുടെ മുന്നിലിട്ട് കൊലപ്പെടുത്തിയത്.
















Comments