മുംബൈ : ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന അനധികൃത നിക്ഷേപം നടത്തിയെന്ന വെളിപ്പെടുത്തലാണ് പനാമ പേപ്പർ.
ഇന്ന് തന്നെ ഹാജരാകാനാണ് അന്വേഷണ സംഘം നൽകിയിരിക്കുന്ന നിർദ്ദേശം.
എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സംഘമാണ് നിലവിൽ സംഭവത്തിൽ അന്വേഷണം നടത്തുന്നത്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ട് നേരത്തെയും രണ്ട് തവണ ഐശ്വര്യറായിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. ഐശ്വര്യറായ്‌ക്ക് പുറമേ ഭർതൃപിതാവും ബോളിവുഡ് നടനുമായ അമിതാഭ് ബച്ചനും അനധികൃത സാമ്പത്തിക ഇടപാട് നടത്തിയതായി പനാമ രേഖകളിൽ ഉണ്ട്. ഐശ്വര്യയ്‌ക്ക് പിന്നാലെ അമിതാഭ് ബച്ചനെയും ഇഡി അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചേക്കാമെന്നാണ് സൂചന. ഐശ്വര്യയും, അമിതാഭ് ബച്ചനും ഉൾപ്പെടെ 500 സമ്പന്നരുടെ പേരാണ് പനാമ പേപ്പറിൽ ഉൾപ്പെട്ടിരിക്കുന്നത്.
2016 ലാണ് ജർമ്മൻ പത്രമായ സ്വിദ്വദ് സെയ്തുംഗ് പനാമ പേപ്പർ പുറത്തുവിട്ടത്.
Comments