കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് പി.വി. അൻവർ എം.എൽ.എയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. മലപ്പുറം സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ കെ.വി ഷാജിയാണ് ഹർജിക്കാരൻ.
2011 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ഷാജിയുടെ പരാതിയിൽ പറയുന്നത്. ഇഡിയ്ക്കും, ആദായനികുതി വകുപ്പിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം, കർണാടകത്തിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അൻവർ എംഎൽഎ പ്രവാസിയിൽ നിന്നും 50 ലക്ഷം തട്ടിയ കേസിൽ ഡിസംബർ 31ന് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചിരുന്നു.
Comments