മൃഗങ്ങൾ നന്ദിയുള്ളവരാണെന്നാണ് പൊതുവേ പറയാറുള്ളത്. ഇതിനു ഉദാഹരണങ്ങളായി പൂച്ചയുടെയും, പട്ടിയുടേയും എന്തിന് ആനകളുടെ വരെ വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കുട്ടിക്കാലം മുതൽ തന്നെ ഓമനിച്ചു വളർത്തിയ ഉടമസ്ഥനോടുള്ള സ്‌നേഹം കെട്ടിപ്പിച്ച് പ്രകടിപ്പിക്കുന്ന ഒരു സിംഹത്തിന്റെ വീഡിയോയാണ് പുറത്തുവരുന്നത്. മനുഷ്യന്റേയും സിംഹത്തിന്റേയും ഹൃദയസ്പർശിയായ വീഡിയോയാണിത്. സൗത്ത് ആഫ്രിക്കക്കാരനായ ഗ്രൂനെറി ഓമനിച്ചു വളർത്തുന്ന സിംഹമാണിത്. സിർഗ എന്നാണ് സിംഹത്തിന്റെ പേര്.
സൗത്ത് ആഫ്രിക്കയിലെ സെൻട്രൽ ബോട്‌സ്വാനയിലുള്ള മോഡിസ വൈൽഡ് ലൈഫ് പ്രോജക്റ്റിന്റെ സഹസ്ഥാപകനാണ് ഗ്രുനെറി. ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ളപ്പോഴാണ് ഗ്രുനെറിയ്‌ക്ക് ഈ സിംഹത്തിനെ ലഭിക്കുന്നത്. അന്ന് മുതൽ ഗ്രൂനെറിയുടെ ഒപ്പമുണ്ട് സിർഗ. ഇപ്പോൾ ആറ് വയസ്സുണ്ട് സിംഹത്തിന്. ഒഴിവ് സമയങ്ങളിലാണ് ഗ്രുനറി സിർഗയുടെ അടുത്ത് എത്തുന്നത്. അപ്പോഴുള്ള സ്‌നേഹപ്രകടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുണ്ട്. അവയെല്ലാം വൈറലാകാറുമുണ്ട്.
മറ്റ് സിംഹങ്ങളെ പോലെ അക്രമകാരിയാല്ല തന്റെ സിംഹകുട്ടിയെന്നും എന്നും അവൾ തനിക്ക് പ്രിയപ്പെട്ടവളാണെന്നും ഗ്രുനെറി പറയുന്നു. സിർഗയ്‌ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരാണ് ഉള്ളത്. സിർഗയെ കെട്ടിപ്പിടിക്കുന്നതും തലോടുന്നതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കാറുമുണ്ട്. സിർഗയുടെ കുട്ടിക്കാലം മുതലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലുണ്ട്.
കന്നുകാലികളെ വേട്ടയാടുന്നതിനിടെയാണ് സിർഗയുടെ മാതാപിതാക്കളായ സിംഹങ്ങളെ ഗ്രൂനെറി പിടികൂടുന്നത്. ഇവരെ പാർപ്പിച്ചിരുന്ന പുനരധിവാസ ക്യാമ്പിൽ വച്ച് സിംഹകുട്ടികൾ ജനിച്ചു. മറ്റ് കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ആകെ രക്ഷപെട്ടത് ഗ്രുനറിയുടെ സിംഹം മാത്രമായിരുന്നു . അമ്മ സിംഹം പോലും ഇതിനെ ശ്രദ്ധിക്കാതിരുന്നതോടെ വന്നതോടെ ഇതിനെ ഗ്രുനറി വളർത്താൻ ആരംഭിക്കുകയായിരുന്നു. അന്ന് മുതൽ ഗ്രുനെറിയുടെ കൂടെ സിർഗയുണ്ട്.















Comments