കായംകുളം: പതിനഞ്ച് മോതിരങ്ങളും കൈ നിറയെ വളകളും അണിഞ്ഞ് രക്തയോട്ടം ബുദ്ധിമുട്ടിലായ മദ്ധ്യവയസ്‌ക്കന് രക്ഷകരായത് അഗ്നിശമന സേന.
പടനിലം ക്ഷേത്രത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന 58 കാരനായ അജയനെയാണ് അഗ്നിശമന രക്ഷപ്പെടുത്തിയത്.ഇയാളുടെ കൈയ്യിൽ അണിഞ്ഞിരുന്ന പതിനഞ്ചോളം മോതിരങ്ങളും വളകളുമാണ് അഗ്നിശമന സേന മുറിച്ച് മാറ്റിയത്.
മോതിരങ്ങളും വളകളും വിരലുകളിലും കൈകളിലും ഇറുകി രക്തയോട്ടം തന്നെ ബുദ്ധിമുട്ടിലായ നിലയിലായിരുന്നു. വിരലുകൾ പലതും നീര് വന്ന് വീർത്തിരുന്നു.ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം.
















Comments