ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാജ്, അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ പേരുടെ അറ്‌സറ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. പോലീസ് ഇന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾ സഞ്ചരിച്ച രക്തക്കറ പുരണ്ട നാല് ബെെക്കുകളും കണ്ടെത്തിയിട്ടുണ്ട്.
12 പേർ അക്രമി സംഘത്തിലുണ്ടെന്ന് ഇന്നലെ പോലീസ് അറിയിച്ചിരുന്നു. പോലീസിന് ലഭിച്ച സിസിടിവിയിൽ ആറ് ബൈക്കുകളിലായി 12 പേരാണ് രഞ്ജിത്തിന്റെ വീട്ടിലേക്ക് എത്തിയത്. 20 ഓളം പേർ പോലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഞായറാഴ്‌ച്ച രാവിലെ ആറരയോടെയാണ് ആലപ്പുഴ വെള്ളക്കിണറിൽ ബിജെപി പ്രവർത്തകനായ രഞ്ജിത്ത് ശ്രീനിവാസനെ അമ്മയുടേയും ഭാര്യയുടേയും മുന്നിൽവെച്ച് വെട്ടിക്കൊന്നത്.
ആദ്യം ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തി. തടയാനെത്തിയ അമ്മ വിനോദിനിയെ അക്രമികൾ തള്ളിയിട്ട ശേഷം കഴുത്തിൽ കത്തിവെച്ച് തടഞ്ഞു. 11വയസ്സുകാരിയായ ഇളയമകൾക്ക് നേരെയും അക്രമികൾ വാൾ വാശി. തലയിലും കഴുത്തിലും നെഞ്ചിലും മാരകായുധങ്ങൾ കൊണ്ട് ആഴത്തിലേറ്റ മുറിവുകളാണ് രഞ്ജിത്തിന്റെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
















Comments