ന്യൂഡൽഹി: ജെഎൻയു സമരകാലത്തെ സഹപാഠിയും സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ഉമർ ഖാലിദിനെ തള്ളിപ്പറയുന്ന കോൺഗ്രസ് നേതാവ് കനയ്യകുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള കനയ്യുടെ മറുപടിയാണ് വൈറലായിരിക്കുന്നത്.
ഉമർ ഖാലിദ് കോൺഗ്രസുകാരനാണോ എന്നാണ് കനയ്യ കുമാർ മാദ്ധ്യമപ്രവർത്തകനോട് ചോദിച്ചത്. അല്ലെന്ന് മാദ്ധ്യമപ്രവർത്തകൻ ഉത്തരവും നൽകി. കോൺഗ്രസുകാരനല്ലാത്ത ഒരാളെ കുറിച്ച് എന്നോട് ചോദിച്ചിട്ടെന്തിനാണെന്ന് എന്നായിരുന്നു കനയ്യയുടെ ഉടനെയുള്ള മറുചോദ്യം. തുടർന്ന് ഉമർ ഖാലിദ് സുഹൃത്തല്ലേ എന്ന് മാദ്ധ്യമ പ്രവർത്തകൻ ചോദിച്ചപ്പോൾ ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് ചോദിച്ച് പ്രകോപിതനാകുന്നതും വീഡിയോയിൽ കാണാം.
पत्रकार : उमर खालिद आप के दोस्त हैं
कन्हैया कुमार : कौन बताया…?वीडियो: Nadeem alag Andaaz pic.twitter.com/PEeBGNqYpv
— Ashraf Hussain (@AshrafFem) December 20, 2021
കനയ്യകുമാറും മാദ്ധ്യമ പ്രവർത്തകനും തമ്മിലുള്ള ഈ സംവാദ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇതിന് പിന്നാലെ കനയ്യയുടെ പ്രതികരണത്തെ ഒരുവിഭാഗം ആളുകൾ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കനയ്യയും ഉമർ ഖാലിദും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് വിമർശനം. കോൺഗ്രസിൽ ചേർന്ന ശേഷം ഈ ചിത്രങ്ങൾ മറന്നു പോയോ എന്നാണ് ചിലർ ചോദിക്കുന്നത്.
കനയ്യ കുമാർ അവസരവാദിയാണെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. കനയ്യ കുമാറിന്റെ തനിനിറം പുറത്തുവന്നുവെന്നും ചിലർ കുറിക്കുന്നു. കനയ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ഉമർ ഖാലിദ് അദ്ദേഹത്തിന് വോട്ട് ചോദിച്ചു. എന്നാൽ ഉമർ ഖാലിദ് ജയിലിൽ പോയപ്പോൾ ഒരു ട്വീറ്റിൽ പോലും പ്രതിഷേധിക്കാതിരുന്ന കനയ്യയുടെ യഥാർത്ഥ സ്വഭാവം ഇപ്പോൾ വ്യക്തമായെന്ന് ഒരാൾ കുറിക്കുന്നു.
















Comments