ലക്നൗ: ജലം പോലും മഞ്ഞുകട്ടകളായി മാറുന്പോൾ അടച്ചിട്ട് വളർത്തുന്ന മൃഗങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരവുമായി ലക്നൗ മൃഗശാല അധികൃതർ. അതിശൈത്യത്തിന്റെ പിടിയിലേക്ക് അമരുന്ന ഉത്തരേന്ത്യ എല്ലാ മേഖലയിലും എടുക്കുന്ന ജാഗ്രതയിൽ മൃഗങ്ങളെ മറന്നിട്ടില്ല. കനത്ത തണുപ്പ് ബാധിച്ചുതുടങ്ങിയതിനാൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും ചൂട് ലഭിക്കുന്ന സംരക്ഷണ ഏർപ്പെടുത്തുന്ന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
ലക്‌നൗ മൃഗശാല അധികൃതരാണ് എല്ലാവർഷത്തേയും പോലെ തണുപ്പിനെ അതിജീവിക്കാൻ സംവിധാനങ്ങൾ ഒരുക്കിയത്. ശൈത്യത്തെ മറികടക്കാൻ മൃഗങ്ങളെ സഹായിക്കാനായി കൂടുകൾക്ക് സമീപം വൈദ്യുതി ഹീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹീറ്ററുകൾ വഴി അപകടം ഉണ്ടാകാതി രിക്കാൻ കൂടിന് പുറത്ത് നിശ്ചിത അകലത്തിൽ ഹീറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ദൃശ്യങ്ങളും അധികൃതർ പുറത്തുവിട്ടു.
എല്ലാത്തരം മൃഗങ്ങളും മൃഗശാലകളിൽ തണുപ്പുകാലത്താണ് ഏറെ കഷ്ടപ്പെടാറുള്ളത്. മനുഷ്യരു പൊതുവേ വളരെ വൈകിമാത്രം പകൽ പുറത്തിറങ്ങുന്ന കാലട്ടത്തിൽ മൃഗശാലകളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഉത്കർഷ് ശുക്ല പറഞ്ഞു. മൃഗങ്ങൾക്കായി കുടിവെള്ളം, ഭക്ഷണം എന്നിവ പോലും മരവിക്കാതേയും കൂടുതൽ പോഷക സമൃദ്ധമാക്കി തണുപ്പുകാലത്ത് നൽകേണ്ട ബാദ്ധ്യത മൃഗശാലകൾ പാലിക്കേണ്ടതായുണ്ടെന്നും ശുക്ല വ്യക്തമാക്കി.
ഉത്തരേന്ത്യയിൽ പൊതുവേ കന്നുകാലികൾക്കായി ഗോശാലകളടക്കം പ്രത്യേകം വസ്ത്രം ധരിപ്പിക്കുന്ന രീതി യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായ ശേഷം നടപ്പാക്കിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.
















Comments