ബീജിംഗ്: ടിബറ്റിനായി അമേരിക്കയുടെ നീക്ക്തിനെതിരെ ശക്തമായ വിയോജിപ്പും പ്രതിഷേധ വുമായി ചൈന. ടിബറ്റിന്റെ വിഷയം മാത്രം കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥയെ നിയമിച്ച അമേരിക്കൻ നടപടിക്കെതിരെയാണ് ചൈന രംഗത്തെത്തിയത്. ഇന്ത്യൻ വംശജയായ ഉസ്ര സേയയെയാണ് അമേരിക്ക ടിബറ്റൻ മേഖലയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. ദലായ് ലാമയുടെ ആശങ്കകളെ പരിഹരിക്കാനും ടിബറ്റൻ ജനതയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആഗോള തലത്തിൽ നീക്കം ശക്തമാക്കുമെന്നും അമേരിക്ക അറിയിച്ചു.
ടിബറ്റിനെതിരെ നടക്കുന്ന കടുത്ത മനുഷ്യവാവകാശ ലംഘനം കണക്കിലെടുത്ത് ട്രംപിന്റെ കാലത്ത് നയതന്ത്ര ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. ചൈനയുടെ എംബസി അമേരിക്കയിൽ പൂട്ടിച്ചതിനെതിരെ അമേരിക്കൻ എംബസി അധികൃതരെ ബീജിംഗിൽ നിന്നും പറഞ്ഞയച്ചാണ് ചൈന പ്രതികരിച്ചത്.
ടിബറ്റിന്റെ പേരിൽ തങ്ങൾക്കെതിരെ അമേരിക്കയുടെ നീക്കം ശക്തമാക്കുന്നതിനെതിരെ ചൈനയുടെ ശക്തമായ മുന്നറിയിപ്പാണുള്ളത്. ടിബറ്റ് തങ്ങളുടെ ആഭ്യന്തരവിഷയമാണെന്നും അതിൽ ഇടപെടരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ടിബറ്റിലെ വിഷയം നിരന്തരം പരിശോധിക്കാനും ലോകശ്രദ്ധയിലെത്തിക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥയെ അമേരിക്ക നിയമിച്ചതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി കേന്ദ്രീകരിച്ച് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥയായി പ്രവർത്തിച്ച് ഉസ്രയ്‌ക്ക് പരിചയമുണ്ട്. ട്രംപിനോട് ഇടഞ്ഞാണ് കഴിഞ്ഞ തവണ ഉസ്ര രാജിവെച്ചിരുന്നു. നിലവിൽ ബൈഡന്റെ കീഴിൽ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയുടെ ചുമതല വഹിക്കുന്ന അണ്ടർ സെക്രട്ടറിയാണ്.
Comments