ലാഹോർ: പാക് ക്രിക്കറ്റിൽ എക്കാലത്തേയും പോലെ ക്യാപ്റ്റൻ വിവാദം കൊഴുക്കുന്നു. നിലവിലെ നായകനും ഓപ്പണറുമായ ബാബർ അസമിനെതിരെയുള്ള അതൃപ്തിയാണ് താരങ്ങൾ പരസ്യമാക്കിയത്. അസമിനേക്കാൾ മികച്ച നായകനാകാൻ പറ്റിയത് വിക്കറ്റ് കീപ്പറും ഓപ്പണറുമായ മുഹമ്മദ് റിസ്വാനാണ്.
പാക് പേ് ബൗളർ ഷഹീൻ അഫ്രിദിയാണ് ആദ്യപ്രതികരണം നടത്തിയത്. ടീമിലെ പല താരങ്ങൾക്കും ഇഷ്ടം റിസ്വാനോടാണെന്നാണ് പരക്കെ സംസാരം. വിക്കറ്റിന് പിന്നിൽ നിൽക്കുമ്പോഴും എല്ലാവരേയും പ്രചോദിപ്പിക്കുന്നതിലും ദേഷ്യമില്ലാതെ പെരുമാറുന്നതുമാണ് റിസ്വാനെ പ്രിയങ്കരനാക്കുന്നത്. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ ക്യൂലാൻഡേഴ്‌സ് നായകനായി തെരഞ്ഞടുക്കപ്പെട്ടതിന് പിന്നാലെയാണ് അഫ്രിദിയുടെ തുറന്നുപറച്ചിൽ.
ബാബർ അസമിന് പലപ്പോഴും കളിക്കളത്തിലെ സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും കഴിഞ്ഞ ടി20 ലോകകപ്പിൽ ഫൈനലിൽ എത്താനാകാത്തതിന് പിന്നിൽ മികച്ച ക്യാപ്റ്റൻസിയുടെ കുറവ് നിഴലിച്ചിരുന്നുവെന്നും പരക്കെ സംസാരമുണ്ടായിരുന്നു. പാക് നിരയ്‌ക്ക് ഏറ്റവും സാദ്ധ്യത കൽപ്പിച്ച ലോകകപ്പിന്റെ സെമിയിലാണ് ഓസ്‌ട്രേലിയയുടെ സീനിയർ താരം മാത്യൂ വേഡ് കളി തട്ടിയെടുത്തത്. അഞ്ചുവിക്കറ്റിനാണ് ഓസീസ് അപ്രതീക്ഷിതമായി ജയം സ്വന്തമാക്കിയത്.
















Comments