ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന് തെളിഞ്ഞാൽ രാജി വെക്കുമെന്ന് എഡിജിപി വിജയ് സാഖറെ.ഇത് സംബന്ധിച്ച എസ്ഡിപിഐ നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ പിടിയിലായ അഞ്ചു പേർ കൊലപാതകികളെ സഹായിച്ചവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലയാളി സംഘങ്ങളിൽ ആരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾക്കായുള്ള തിരച്ചിൽ ജില്ലയ്‌ക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും വിജയ് സാഖറേ പറഞ്ഞു.ഇന്നലെ രാത്രിയും പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന സമാധാന യോഗത്തിലാണ് കസ്റ്റഡിയിലുള്ള പ്രവർത്തകരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിക്കുന്നതായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്. യോഗശേഷം ഇതു സംബന്ധിച്ച് എസ്ഡിപിഐ പരാതിയും നൽകിയിരുന്നു.
ഗൂഢാലോചനയിൽ പങ്കാളികളായ മണ്ണഞ്ചേരി സ്വദേശികളാണ് രൺജീത് വധത്തിൽ പിടിയിലായത്. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് പിടിയിലുള്ളത്. പ്രതികൾ ഉപയോഗിച്ച നാലു ബൈക്കുകൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
















Comments