അന്റാനനാരിവോ: കടലിൽ തകർന്നു വീണ ഹെലികോപ്ടറിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് മഡഗാസ്‌കർ ആഭ്യന്തര മന്ത്രി സെർജ് ഗെല്ലെ. കടലിൽ നിന്നും കരയിലേക്ക് 12 മണിക്കൂർ നിന്തിയാണ് സെർജ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അതെന്നാണ് സെർജ് പറയുന്നത്. മഹംബോ ടൗണിന് സമീപത്താണ് ഹെലികോപ്ടർ തകർന്നുവീണത്.
ഹെലികോപ്ടർ കടലിൽ വീണ് തകർന്നതോടെ തിങ്കളാഴ്‌ച്ച രാത്രി 7.30 മുതൽ ചൊവ്വാഴ്‌ച്ച രാവിലെ 7.30 വരെ നീന്തിയാണ് 57 കാരനായ സെർജെ ജീവൻ തിരിച്ചുപിടിച്ചത്. അപകടമുണ്ടായ ഹെലികോപ്ടറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സെർജ് ഗെല്ലെയെ കൂടാതെ വാറന്റ് ഓഫീസറായ ലൈറ്റ്‌സാര ജിമ്മിയേയും ജീവനോടെ കണ്ടെത്തി. ബാക്കി രണ്ട് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
♦️Le GDI Serge GELLE, un des passagers de l'hélicoptère accidenté hier a été retrouvé sain et sauf ce matin du côté de Mahambo.
☑️ Les sapeurs sauveteurs de la #4°UPC ont également retrouvé le carcasse de l'hélicoptère au fond de la mer. pic.twitter.com/sP2abwTMwB— Ministère de la Défense Nationale Madagascar (@MDN_Madagascar) December 21, 2021
അപകടത്തിൽ നിന്നും രക്ഷപെട്ട സെർജെ ആദ്യം ഒരു വീഡിയോ പങ്കുവെച്ചു. താൻ രക്ഷപെട്ടെന്ന് എല്ലാവരേയും അറിയിക്കാനായിരുന്നു അത്. മഡഗാസ്‌കർ പ്രതിരോധ മന്ത്രാലയം ആ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. തകർന്ന ഹെലികോപ്ടറിന്റെ സീറ്റ് ഒഴുകാൻ സഹായകമാകുന്ന തരത്തിൽ ഉപയോഗിച്ചാണ് സെർജ് രക്ഷപെട്ടത്. അതേസമയം ഹെലികോപ്ടർ അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
തനിക്ക് ഇനിയും മരിക്കാൻ സമയമായിട്ടില്ലെന്ന് വീഡിയോയിൽ സെർജ് പറയുന്നു. മഡഗാസ്‌കറിലെ ബോട്ടപകടം ഉണ്ടായ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് ഹെലികോപ്ടർ അപകടമുണ്ടാകുന്നത്. മഡഗാസ്‌കറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബോട്ടപകടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 39 ൽഅധികം പേർക്ക് ജീവൻ നഷ്ടമായി.
















Comments