തിരുവനന്തപുരം : ആലപ്പുഴ ഇരട്ട കൊലപാതകങ്ങൾക്ക് പിന്നാലെ മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന താക്കീതുമായി പോലീസ് . എസ് ഡി പി ഐക്കാരെ കൊണ്ട് പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്നും മറ്റും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഇത്തരം സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും,പ്രചരിപ്പിക്കുന്നവർക്കെതിരെയും ,ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്മാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യംചെയ്ത പോലീസ് ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും അനുസരിക്കാത്തവരെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവിയുടെ ആരോപണം.
















Comments