കട്ടപ്പുറത്താണെങ്കിലും കട്ടയ്ക്ക് നിന്ന് കെഎസ്ആർടിസി; പുതുവത്സരാഘോഷത്തിന് ആനവണ്ടിയുടെ ഓഫർ ആഡംബരക്കപ്പലിൽ മദ്യവും ഡിസ്‌കോയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കട്ടപ്പുറത്താണെങ്കിലും കട്ടയ്‌ക്ക് നിന്ന് കെഎസ്ആർടിസി; പുതുവത്സരാഘോഷത്തിന് ആനവണ്ടിയുടെ ഓഫർ ആഡംബരക്കപ്പലിൽ മദ്യവും ഡിസ്‌കോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 09:21 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട:പുതുവർഷാരംഭത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും.പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷപരിപാടികൾക്ക് പലരും ഇതിനോടകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതുവത്സരാഘോഷത്തിന് ഈ വർഷം കെഎസ്ആർടിസിയും ഒപ്പം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിനാണ് കെഎസ്ആർടിസി അവസരം ഒരുക്കുന്നത്.കൊച്ചിയിൽ ബോൾഗാട്ടിയിൽ നിന്നു പുറപ്പെടുന്ന നെഫർറ്റിറ്റി എന്ന  കപ്പലിലാണ് ആഘോഷ പരിപാടികൾ കേരള ഇൻലാൻഡ് നാവിഗേഷന്റെ കപ്പൽ വാടകയ്‌ക്കെടുത്താണ് കെഎസ്ആർടിസി ആഘോഷ രാത്രി സംഘടിപ്പിക്കുന്നത്.

4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം നൽകുമെന്നും ഓഫറുണ്ട്. അഞ്ച് മണിക്കൂറാണ് പുതുവത്സരം ആഘോഷിക്കാനായി ആഡംബരക്കപ്പലിൽ അവസരം ഒരുക്കുന്നത്.

രാത്രി ഒൻപത് മുതൽ പുലർച്ച 2 മണി വരെയാണ് ആഘോഷപരിപാടികൾ. നടക്കുക. ഡിസ്‌കോ,ലൈവ് വാട്ടർ ഡ്രംസ്, പവർ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്യൽ ഇഫക്ടുകൾ,രസകരമായ ഗെയിമുകൾ,നൃത്തം,ഒരോ ടിക്കറ്റിനും മൂന്ന് കോഴ്‌സ് ബുഫെ എന്നിവയാണ് വാഗ്ദാനങ്ങൾ.തുറന്ന സൺഡെക്ക്,ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയെല്ലാം കപ്പലിൽ ആഘോഷത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

മലപ്പുറം,കോഴിക്കോട്,തൃശ്ശൂർ ജില്ലകളിൽ നിന്ന് ആളുകളെ എസി ബസുകളിൽ കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ബോൾഗാട്ടി ഐഡബ്ല്യൂഎഐ ജെട്ടിയാണ് എംബാർക്കേഷൻ പോയിന്റ്.

അതേസമയം, പുറത്തെ മദ്യങ്ങൾ ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. ഇവ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും, പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കും കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നൽകില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. റജിസ്ട്രേഷന്: 99950 90216, 94004 67115.

Tags: KSRTCnewyear
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

Latest News

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies