പത്തനംതിട്ട:പുതുവർഷാരംഭത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനും.പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷപരിപാടികൾക്ക് പലരും ഇതിനോടകം തന്നെ തുടക്കമിട്ടു കഴിഞ്ഞു. പുതുവത്സരാഘോഷത്തിന് ഈ വർഷം കെഎസ്ആർടിസിയും ഒപ്പം ചേരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ആഡംബരക്കപ്പലിൽ ആഘോഷിക്കുന്നതിനാണ് കെഎസ്ആർടിസി അവസരം ഒരുക്കുന്നത്.കൊച്ചിയിൽ ബോൾഗാട്ടിയിൽ നിന്നു പുറപ്പെടുന്ന നെഫർറ്റിറ്റി എന്ന കപ്പലിലാണ് ആഘോഷ പരിപാടികൾ കേരള ഇൻലാൻഡ് നാവിഗേഷന്റെ കപ്പൽ വാടകയ്ക്കെടുത്താണ് കെഎസ്ആർടിസി ആഘോഷ രാത്രി സംഘടിപ്പിക്കുന്നത്.
4499 രൂപയുടെ ടിക്കറ്റ് എടുത്താൽ രണ്ട് പെഗ് മദ്യം നൽകുമെന്നും ഓഫറുണ്ട്. അഞ്ച് മണിക്കൂറാണ് പുതുവത്സരം ആഘോഷിക്കാനായി ആഡംബരക്കപ്പലിൽ അവസരം ഒരുക്കുന്നത്.
രാത്രി ഒൻപത് മുതൽ പുലർച്ച 2 മണി വരെയാണ് ആഘോഷപരിപാടികൾ. നടക്കുക. ഡിസ്കോ,ലൈവ് വാട്ടർ ഡ്രംസ്, പവർ മ്യൂസിക് സിസ്റ്റത്തിന് ഒപ്പം വിഷ്യൽ ഇഫക്ടുകൾ,രസകരമായ ഗെയിമുകൾ,നൃത്തം,ഒരോ ടിക്കറ്റിനും മൂന്ന് കോഴ്സ് ബുഫെ എന്നിവയാണ് വാഗ്ദാനങ്ങൾ.തുറന്ന സൺഡെക്ക്,ഓൺബോർഡ് ലക്ഷ്വറി ബാർ എന്നിവയെല്ലാം കപ്പലിൽ ആഘോഷത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
മലപ്പുറം,കോഴിക്കോട്,തൃശ്ശൂർ ജില്ലകളിൽ നിന്ന് ആളുകളെ എസി ബസുകളിൽ കൊണ്ടുപോയി തിരികെ എത്തിക്കുന്നതിനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.ബോൾഗാട്ടി ഐഡബ്ല്യൂഎഐ ജെട്ടിയാണ് എംബാർക്കേഷൻ പോയിന്റ്.
അതേസമയം, പുറത്തെ മദ്യങ്ങൾ ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. ഇവ കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും, പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല. വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണ്ണമായും നിയന്ത്രിക്കും കൂടാതെ ടിക്കറ്റിന്റെ റീഫണ്ട് നൽകില്ല. നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിട്ടുണ്ട്. റജിസ്ട്രേഷന്: 99950 90216, 94004 67115.
Comments