ഹോങ്കോംങ്: ടിയാന്‍മെന്‍ കൂട്ടക്കുരുതിയുടെ ഓര്‍മയ്‌ക്ക് ഹോംഗോങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം” ചൈന പൊളിച്ചു നീക്കി. ചൈനയിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ ടാങ്കറുകള്‍ കയറ്റിക്കൊന്ന കമ്യൂണിസ്റ്റ് കൊടുംക്രൂരതയുടെ അടയാളമാണ് ടിയാന്‍മെന്‍ സ്‌ക്വയര്‍. ആയിരക്കണക്കിന് ജനാധിപത്യപ്രക്ഷോഭകരായ വിദ്യാര്‍ത്ഥികളെ ടാങ്കറുകള്‍ കയറ്റിക്കൊന്നത് ഈ ചത്വരത്തിലായിരുന്നു. 1989ലായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. അതിന്റെ ഓര്‍മയുണര്‍ത്തുന്ന പ്രതിമയാണ് ഹോങ്കോംങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചത്. അന്നത്തെ പ്രക്ഷോഭകരുടെ ശവശരീരങ്ങള്‍ ഈ പ്രതിമയില്‍ പ്രതികാത്മകമായി അനാവരണം ചെയ്തു.
ഹോംഗോങ്ങില്‍ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളില്‍ ഒന്നാണ് പൊളിച്ചുനീക്കിയ ഹോംഗ് ഗോങ്ങിലെ ലജ്ജാ ശില്‍പം. പ്രതിഷേധങ്ങളുടെ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ ചൈന അനുവദിച്ച ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ചൈനയിലെ ഏറ്റവും വൈകാരികമായ വിഷയമായിരുന്നു ടിയാന്‍മെന്‍ സ്‌ക്വയര്‍. ഹോംഗോഗിലെ രാഷ്‌ട്രീയ വിയോജിപ്പികളെ നിഷ്‌കരുണം തല്ലിക്കെടുത്തുന്ന കമ്യൂണിസ്റ്റ് ക്രൂരതയുടെ മറ്റൊരു അടയാളം കൂടിയാവുകയാണ് ഈ സംഭവം.
നിയമോപദേശത്തിന്റെയും അപകടസാഹചര്യവും കണക്കിലെടുത്ത് പ്രതിമ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ബുധനാഴ്ച പ്രതിമപൊളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഒറ്റ രാത്രികൊണ്ട് തൊഴിലാളികള്‍ പ്രതിമ തകര്‍ത്തു. എട്ടുമീറ്റര്‍ ചെമ്പുപ്രതിമ നിഷ്‌കരുണം തച്ചുടച്ചു. പിന്നെ പൊളിച്ചടുക്കി. വെലിക്കെട്ടിനകത്തു നിന്ന് പൊളിച്ചുമാറ്റുന്നതിന്റെ ശബ്ദം കേട്ടിരുന്നുവെങ്കിലും എന്തുസംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് കാണാമായിരുന്നില്ല.
മൂന്നു പതിറ്റാണ്ടുമുന്‍പ് നടന്ന ക്രൂരതയെ അടയാളപ്പെടുത്താന്‍ ജെന്‍സ് ഗാല്‍ഷിയോട്ട് എന്ന ശില്‍പിയാണ് പ്രതിമ പണിതത്. ലോകത്തെ വേദനിപ്പിച്ച സംഭവത്തെ അടയാളപ്പെടുത്താന്‍ കീറിയും മുറിഞ്ഞതുമായ മുഖങ്ങളെയായിരുന്നു പ്രതിമ അനുസ്മരിപ്പിച്ചത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രതിമ. ഇരുപത്തിനാലു വര്‍ഷം ക്യാംപസിന്റെ ഹൃദയത്തുടിപ്പായി സൂക്ഷിച്ച പ്രതിമയാണ് പൊളിച്ചത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് സമാനമായ ക്രൂരതയെന്ന് വിദ്യാര്‍ത്ഥികള്‍ ഈ സംഭവത്തെ അനുസ്മരിച്ചു. ശില്‍പം നശിപ്പിച്ചവര്‍ ചെയ്തത് ശവപ്പറമ്പിലെ മുഴുവന്‍ ശവങ്ങളും പുറത്തെടുത്ത് ശവക്കുഴികള്‍ നശിപ്പിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് അധികാരികള്‍ ചെയ്തതെന്നായിരുന്നു ഈ സംഭവത്തെപ്പറ്റി ശില്‍പിയുടെ വാക്കുകള്‍. സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ക്ക് സമാനതകളില്ലാത്ത തുടര്‍ച്ചയെന്ന് ഈ സംഭവത്തെ വിദ്യാര്‍ത്ഥി സമൂഹം അപലപിച്ചു.
ഹോംഗോങ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സംഭവം പ്രതീകാത്മകം സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി അസോസിയറ്റ് പ്രഫസര്‍ ഡോ.ഇയാങ് ചുങ്ങ് പറഞ്ഞത്. ബീജിങ് അനുകൂലികള്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നടന്ന സംഭവം ഭാവിഎന്തായിരിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനായിരുന്നു പ്രതിമയെ ഇല്ലാതാക്കിയത്. ടിയാന്‍മെന്‍ സ്‌ക്വയറിനെ സംബന്ധിച്ച ഒരു ഓര്‍മയും ബാക്കിയാകരുത്. പ്രക്ഷോഭമായാലും പ്രതിമയായാലും അത് എത്രമാത്രം കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്റെ സാക്ഷ്യം. തീരാപകയുടെ ലജ്ജിപ്പിക്കുന്ന അടയാളമായ ലജ്ജാശില്‍പ്പം പൊളിച്ചു നീക്കിയതിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടം വീണ്ടുംചെയ്തത് മറ്റൊരു ടിയാന്‍മെന്‍ സ്‌ക്വയര്‍.
Comments