അഹമ്മദാബാദ് : ഗുജറാത്തിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ രാസനിർമ്മാണ ശാലയിലാണ് സംഭവം.
മകർപുരയിലെ കാന്റൺ ലബോറട്ടറിയിലായിരുന്നു സ്‌ഫോടനമുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments