കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) നേതൃത്വം നൽകുന്ന മോട്ടോർ ഫെഡറേഷനുകൾ ഈമാസം 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കും.
ഓട്ടോ ടാക്‌സി നിരക്ക് വർദ്ധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവുക, സംസ്ഥാന സർക്കാർ ഇന്ധന വില കുറയ്‌ക്കുക, മോട്ടോർ തൊഴിലാൡകൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കുക, സിഎൻജി വാഹനങ്ങളുടെ കാലിബ്രേഷൻ പരിശോധന കേരളത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുക, വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരളാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുരാജ്, കേരളാ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ തമ്പി, കേരളാ പ്രദേശ് ഓട്ടോറിക്ഷാ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെഎൻ മോഹനൻ എന്നിവർ വാർത്താകുറിപ്പാണ് പണിമുടക്കിന്റെ വിവരം അറിയിച്ചത്.
Comments