തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്കായി കൂടുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്തും. 15 തീവണ്ടികൾക്ക് കൂടി സർവ്വീസ് നടത്താൻ അനുമതി നൽകി. പ്രത്യേക തീവണ്ടികൾ നാളെ മുതൽ സർവ്വീസ് നടത്തും.
നാളെ കൊല്ലത്തു നിന്ന് ആന്ധ്രയിലെ കാക്കിനഡയിലേക്കും മൂന്നിന് ആന്ധ്രയിലെ കച്ചെഗുഡിയിൽ നിന്നും കൊല്ലത്തേക്കും തീവണ്ടി സർവ്വീസ് നടത്തും. ഈ തീവണ്ടി അഞ്ചാം തിയതിയാകും കൊല്ലത്തു നിന്നും കച്ചെഗുഡയിലേക്ക് പോകുക. 4 നും, 11 നും ഹൈദരബാദിൽ നിന്നും കൊല്ലത്തേക്കും തീവണ്ടികൾ സർവ്വീസ് നടത്തും. ഈ തീവണ്ടികൾ 6 നും, 13 നും ഹൈദരാബാദിലേക്ക് തിരികെ പോകും. ഇതേ ദിവസങ്ങളിൽ മഹാരാഷ്‌ട്രയിലെ നന്ദേഡിൽ നിന്നും കൊല്ലത്തേക്ക് തീവണ്ടി സർവ്വീസ് ഉണ്ട്.
ഈ മാസം 8നും 15 നും കൊല്ലത്തു നിന്നും തിരുപ്പതിയിലേക്കും, 5 നും 12 നും കച്ചെഗുഡയിൽ നിന്നും കൊല്ലത്തേക്കും തീവണ്ടി സർവ്വീസ് ഉണ്ട്. ഇത് 6 നും 13 നും തിരികെ പോകും. സെക്കന്തരാബാദിൽ നിന്നും കൊല്ലത്തേക്ക് 7 നും 14 നും സർവ്വീസുകൾ ഉണ്ട്. ഈ തീവണ്ടികൾ 9 നും 16 നും തിരികെ പോകും. 8 നും 15 നും ഇവിടെ നിന്ന് വീണ്ടും തീവണ്ടി സർവ്വീസുകൾ ഉണ്ട്. 9 നും 16 നുമാണ് തീവണ്ടികളുടെ മടക്കയാത്ര.
Comments