ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന താരം മീരാഭായി ചാനുവിനെ ആദരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒന്നര കോടി രൂപയുടെ ചെക്ക് യോഗി ആദിത്യനാഥ് മീരാഭായി ചാനുവിന് കൈമാറി. ഒളിബിക്‌സിൽ രാജ്യത്തിന് വേണ്ടി വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരദ്വഹനത്തിൽ വെള്ളി മെഡലാണ് മീരഭായി ചാനു സ്വന്തമാക്കിയത്.
മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് മീരാഭായി ചാനുവിനേയും ആദരിച്ചത്. ഇത്തരം ഒരു ബഹുമാനം ഇതിനുമുൻപ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും വളരെ അധികം സന്തോഷത്തിലണ് താനെന്നും മീരാഭായി ചാനു പറഞ്ഞു. 21 വർഷത്തിന് ശേഷമാണ് ഭാരദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ നേട്ടം. 2014 മുതൽ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ചാനുവിന്റെ സാന്നിദ്ധ്യമുണ്ട്.
കായിക രംഗത്ത് ഇതിനകം നൽകിയ സംഭാവന പരിഗണിച്ച് 26കാരിയായി ചാനുവിന് രാജ്യം മേജർ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്‌കാരം നൽകി. 2018ലാണ് പുരസ്‌കാരം ലഭിച്ചത്. പത്മശ്രീ നൽകിയും രാജ്യം ചാനുവിനെ ആദരിച്ചിട്ടുണ്ട്. 2014ലെ കോമൺവെൽത്ത് ഗെയിംസിലായിരുന്നു ചാനു വെള്ളി മെഡൽ നേടിയത്. 2017ലായിരുന്നു ചാനുവിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. ലോക വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ചാനു അന്ന് ചരിത്രം സൃഷ്ടിച്ചത്.
Comments