തിരുവന്തപുരം: പൊതുമരാമത്ത് മന്ത്രി കേരളത്തിലെ റോഡെന്ന് കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം വ്യാജം.മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ച ഹൈവേയുടെ ചിത്രം കേരളത്തിൽ നിന്നുള്ളതല്ലെന്ന് ചൂണ്ടികാട്ടി നിരവധി പേരാണ് മന്ത്രിയുടെ ട്വിറ്റർ പോസ്റ്റിനു താഴെ കമെൻറ് ചെയ്തിരിക്കുന്നത് .കേരളത്തിലെ റോഡല്ലെന്ന് കാണിച്ച് നിരവധി ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കേരളത്തിലെ ദേശീയപാതകളിൽ 97.15 കോടി രൂപയുടെ പ്രവൃത്തികൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .
ഇതേ വാർത്ത പങ്കുവെച്ച് മന്ത്രി ഔദ്യോഗിക ട്വിറ്റർ പേജിലും ഒരു പോസ്റ്റ് ഇട്ടിരുന്നു.സംസ്ഥാനത്തിന്റെ ദേശീയ പാത ശൃംഖലയിൽ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാനുള്ള കേരളത്തിന്റെ നിരന്തര ശ്രമങ്ങൾ ഫലം കാണുന്നു. എന്ന അടിക്കുറിപ്പോടെ ഒരു ഹൈവേയുടെ ചിത്രമടങ്ങുന്ന പോസ്റ്ററാണ് പൊതുമരാമത്ത് മന്ത്രി ട്വീറ്റ് ചെയ്തത് .
എന്നാൽ ഇതേ ചിത്രത്തിന്റെ പൂർണരൂപം ഫ്രാൻസിൽ നിന്നുള്ള നിരവധി വെബ്‌സൈറ്റുകളിൽ കാണാൻ സാധിക്കും.നിരവധി സ്റ്റോക്ക് ഇമേജ് സൈറ്റുകളിലും (https://www.dreamstime.com/cars-travelling-highway-many-cars-travelling-highway-image145668827 ) ഇതേ ചിത്രം ലഭ്യമാണ്. ചിത്രത്തിന്റെ ഈ പൂർണ്ണരൂപം നിരീക്ഷിച്ചാൽ ചിത്രത്തിൽ കാണുന്ന റോഡ് ഇന്ത്യയിൽ നിന്നുള്ളതല്ലെന്ന് ഇത് തെളിയിക്കുന്നു.മാത്രമല്ല ചിത്രത്തിൽ കാണുന്ന വാഹനങ്ങളുടെ ഡ്രൈവിങ് വലതുവശത്തും, സ്റ്റിയറിങ് വീൽ ഇടതുവശത്തുമാണ്.
ഈ ചിത്രം പാരീസിലെ A10 ഹൈവേയിൽ https://www.linternaute.com/auto/conduite/1236539-autoroutes-quelles-sont-les-plus-cheres-de-france/1237074-13e-a10-paris-bordeaux നിന്നുള്ളതാണെന്നും ചില വെബ്‌സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു. മന്ത്രിക്ക് പറ്റിയ അമളി വിഷയമാക്കി നിരവധി ട്രോളുകളും ഇപ്പോൾ സമൂമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
















Comments