കണ്ണൂർ: മണൽ സേവാഭാരതി പുതുതായി ആരംഭിച്ച ആംബുലൻസ് സർവ്വീസ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ നാടിന് സമർപ്പിച്ചു. മണൽ ബിനോയ് നഗറിൽ നടന്ന ചടങ്ങിൽ കെ.വി.ആർ. മോട്ടോഴ്സ് എംഡി കുഞ്ഞിരാമൻ നായർക്ക് വേണ്ടി കെ.വി.ആർ. മോട്ടോഴ്സ് ജനറൽ മാനേജർ കെ.വി. സുനിൽകുമാർ ആംബുലൻസിന്റെ താക്കോൽ സേവാഭാരതിയ്‌ക്ക് കൈമാറി.
നമ്മളെല്ലാവരും ഇന്ന് അനുഭവിക്കുന്നതെല്ലാം ആരോ ചെയ്ത സദ് പ്രവൃത്തിയുടെ ഫലമാണ്. അതുകൊണ്ട് തന്നെ വരും തലമുറയ്‌ക്ക് നല്ലൊരു ജീവിതം ലഭ്യമാക്കുന്നതിന് ഇന്നത്തെ തലമുറ സ്വന്തം നേട്ടങ്ങളിൽ നിശ്ചിതമായ സമ്പാദ്യം സേവന പ്രവർത്തനങ്ങൾക്ക് മാറ്റിവെയ്‌ക്കാൻ തയ്യാറാവണമെന്ന് ആംബുലൻസ് സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് കൃഷ്ണകുമാർ പറഞ്ഞു.
ആർഎസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം മുഖ്യാതിഥിയായി. ചടങ്ങിൽ നിർമ്മല ശിവാനന്ദൻ സേവാ നിധിയിലേക്ക് ആദ്യ തുക കൃഷ്ണകുമാറിനെ ഏൽപ്പിച്ചു. മണൽ സേവാഭാരതി യൂണിറ്റ് പ്രസിഡണ്ട് സി. ഹേമന്ത് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു.
Comments