കൊച്ചി: കൊച്ചി ഇരട്ടക്കൊല കേസിൽ 18 വർഷങ്ങൾക്ക് ശേഷം ചുരുളഴിയുന്നു. ഈ കേസിലും പ്രതി കുപ്രസിദ്ധ കൊലയാളി റിപ്പർ ജയാനന്ദനാണെന്ന് തെളിഞ്ഞു. 2004ൽ ഇടപ്പള്ളി പോണേക്കര സ്വദേശികളായ വൃദ്ധ സഹോദരങ്ങളെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പർ ജനാനന്ദനെ കോടതിയിൽ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ഇയാളെ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്ന് എഡിജിപി ശ്രീജിത്ത് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് ജയാനന്ദൻ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനായില്ലെന്ന് എഡിജിപി അറിയിച്ചു. ജയാനന്ദനെ സംശയിക്കുന്നതായി ചില സാക്ഷികൾ മൊഴി നൽകിയിരുന്നു. നേരത്തെ സമാനമായ രീതിയിലുള്ള കൊലപാതകങ്ങളിൽ അറസ്റ്റിലായതിനാൽ ജയാനന്ദൻ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ളവരെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റിപ്പർ ജയാനന്ദൻ നിലവിൽ ജയിലിലാണ്. എങ്കിലും എല്ലാ പോലീസുകാർക്കും ജയിൽ വകുപ്പിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു. കൊലപാതകത്തിന് പുറമെ സ്ത്രീകളെ കൊന്ന ശേഷം ലൈംഗികമായും ഇയാൾ ഉപയോഗിച്ചിരുന്നതായി എഡിജിപി അറിയിച്ചു.
















Comments